Malavika Hegde CCD CEO : 7000 കോടി കടത്തിൽ നിന്നും കഫേ കോഫി ഡേയുടെ തിരിച്ച് വരവ്; പിന്നിലെ ശക്തിയും ധൈര്യവും ഈ വനിത- മാളവിക ഹെഗ്‌ഡെയെ പറ്റി

ഈ രണ്ട് വര്ഷം കൊണ്ട് മാത്രം  മാളവിക ഹെഗ്‌ഡെ സിസിഡിയുടെ 5500 കോടി രൂപയോളം കടം നികത്തി.

Written by - Zee Malayalam News Desk | Last Updated : Jan 13, 2022, 01:45 PM IST
  • അന്ന് സ്ഥാപനത്തിന്റെ കടബാധ്യത ഏകദേശം 7200 കോടി രൂപയായിരുന്നു.
  • ഡിസംബർ 2020 നാണ് അദ്ദേഹത്തിൻറെ ഭാര്യ മാളവിക ഹെഗ്ഡെ (Malavika Hegde) സിസിഡിയുടെ സിഇഒ (CCD CEO) ആയി സ്ഥാനമേറ്റത്.
  • ഈ രണ്ട് വര്ഷം കൊണ്ട് മാത്രം മാളവിക ഹെഗ്‌ഡെ സിസിഡിയുടെ 5500 കോടി രൂപയോളം കടം നികത്തി.
  • തനിക്ക് ലാഭമുണ്ടാക്കാൻ സാധിക്കുന്ന കച്ചവട തന്ത്രം നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് അറിയിച്ച് കൊണ്ടായിരുന്നു ഉടമയായ വിജി സിദ്ധാർത്ഥ ആത്മഹത്യ ചെയ്തത്.
Malavika Hegde CCD CEO : 7000 കോടി കടത്തിൽ നിന്നും കഫേ കോഫി ഡേയുടെ തിരിച്ച് വരവ്; പിന്നിലെ ശക്തിയും ധൈര്യവും ഈ വനിത- മാളവിക ഹെഗ്‌ഡെയെ പറ്റി

Bengaluru : 2019 ൽ നിലയില്ലാ കടത്തിൽ മുങ്ങിയതിനെ തുടർന്നാണ് കഫേ കോഫി ഡേ (Cafe Coffee Day) ഉടമ വിജി സിദ്ധാർത്ഥ (VG SIdhartha) ആത്മഹത്യ ചെയ്തത്. അന്ന് സ്ഥാപനത്തിന്റെ കടബാധ്യത ഏകദേശം  7200 കോടി രൂപയായിരുന്നു. ഡിസംബർ 2020 നാണ് അദ്ദേഹത്തിൻറെ ഭാര്യ മാളവിക ഹെഗ്ഡെ (Malavika Hegde) സിസിഡിയുടെ സിഇഒ (CCD CEO) ആയി സ്ഥാനമേറ്റത്. ഈ രണ്ട് വര്ഷം കൊണ്ട് മാത്രം  മാളവിക ഹെഗ്‌ഡെ സിസിഡിയുടെ 5500 കോടി രൂപയോളം കടം നികത്തി.

തനിക്ക് ലാഭമുണ്ടാക്കാൻ സാധിക്കുന്ന കച്ചവട തന്ത്രം നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് അറിയിച്ച് കൊണ്ടായിരുന്നു ഉടമയായ വിജി സിദ്ധാർത്ഥ ആത്മഹത്യ (Suicide) ചെയ്തത്. 2019 മാർച്ചിൽ കഫേ കോഫി ഡേയുടെ (CCD) കട ബാധ്യത (Debt) 7200 കോടി രൂപയായിരുന്നുവെങ്കിൽ, 2021 മാർച്ചിലെ കണക്കുകൾ അനുസരിച്ച് അത്‌ 1731 കോടി രൂപ മാത്രമാണ്. 

ALSO READ: Indian Railways IRCTC Update: ട്രെയിന്‍ യാത്രയില്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടോ? വിഷമിക്കേണ്ട, തിരികെ കിട്ടാന്‍ ഇതാ വഴിയുണ്ട്

സിസിഡിയുടെ ബിസിനസ് രംഗത്ത് മാളവിക പുതിയൊരു ആളായിരുന്നില്ല. വിജി സിദ്ധാർഥയെ വിവാഹം ചെയ്ത കാലം തൊട്ട് തന്നെ ബിസിനെസ്സിൽ മാളവികയ്ക്ക് പങ്കുണ്ടായിരുന്നു. മാത്രമല്ല മാളവിക കഫേ കോഫി ഡേ ബോർഡിലെ ഒരു നോൺ എക്‌സിക്യൂട്ടീവ് ബോർഡ് അംഗവും, 2008 മുതൽ CCD യുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.

മാളവിക സ്ഥാനം ഏറ്റെടുക്കുമ്പോൾ വെല്ലുവിളികൾ ഒട്ടും നിസാരമായിരുന്നില്ല. 7200 കോടി കടവും അതിനോടൊപ്പം തന്നെ കോവിഡ് മഹാമാരി എന്ന വെല്ലുവിളിയും. എന്നാൽ ഇതിനെയെലാം നേരിടാൻ തയ്യാറായി ആണ് മാളവിക മുന്നോട്ട് വന്നത്. മാളവികയുടെ ബിസിനസ്സിലുള്ള കൂർമ്മ ബുദ്ധിയാണ് 2 വര്ഷം കൊണ്ട് 75 ശതമാനം വരെ കടം നികത്താൻ സഹായിച്ചത്.

ALSO READ: Old One Rupee Note: ഈ ഒരു രൂപ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കിൽ നേടാം 7 ലക്ഷം രൂപ!

1996 ജൂലായ് 11ന് ബെംഗളൂരുവിലാണ് കഫേ കോഫി ഡേ പ്രവർത്തനം ആരംഭിച്ചത്. പെട്ടെന്ന് തന്നെ കഫേ കോഫി ഡേയ്ക്ക് വളരെയധികം ജന സ്വീകാര്യത ലഭിച്ചിരുന്നു. സ്വയം കൃഷി ചെയ്ത കാപ്പികുരുവായിരുന്നു സിസിഡി കാപ്പികൾക്കായി ഉപയോഗിച്ചിരുന്നത്. കൂടാതെ കാപ്പിക്കുരു എക്സ്പോര്ട് ചെയ്യുകയും, വിപണിയിൽ എത്തിക്കുകയും ചെയ്തിരുന്നു.

ALSO READ: ISRO Chairman : ഐഎസ്ആർഒയുടെ തലപ്പത്ത് ഇനി ഈ ആലപ്പുഴക്കാരൻ; എസ് സോമനാഥനെ കുറിച്ച് അറിയേണ്ടതെല്ലാം

കാപ്പികുരുവിനൊപ്പം തന്നെ തങ്ങളുടെ ഫർണീച്ചറുകളും സിസിഡി വിപണിയിൽ എത്തിച്ചു. സിസിഡിയുടെ വളരസിച്ച വളരെ വേഗമായിരുന്നു. 2011 ആകുമ്പോഴേക്കും 1000ലധികം സിസിഡി ഔട്ലെറ്റുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് കമ്ബനി കടത്തിലേക്ക് കൂപ്പ് കുത്താൻ ആരംഭിച്ചു. പല ഔട്ട്ലെറ്റുകളും അടച്ച പൂട്ടി. ഒടുവിൽ 2019ൽ  സ്ഥാപകനും സിഇഒയുമായ വിജി സിദ്ധാർത്ഥ ജീവനൊടുക്കുകയും, പല ഔട്ലെറ്റുകൾ അടച്ച് പൂട്ടുകയും ചെയ്തു. അവിടെ നിന്നാണ് മാളവിക വീണ്ടും സിസിഡിയെ കൈപിടിച്ച് ഉയർത്തിയിരിക്കുന്നത്.

മുൻ കർണാടകം മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകളായ മാളവിക, ഒരു എഞ്ചിനീറിങ് ബിരുദധാരിയാണ്. 1991 ലാണ് വിജി സിദ്ധാർത്ഥ മാളവികയെ വിവാഹം ചെയ്യുന്നത്. ഇരുവർക്കും 2 മക്കളുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News