Viral Video: വനിതാ പോലീസിന്‍റെ കുപ്പായത്തില്‍ ചെളി തെറിപ്പിച്ച് യുവാവ്, പിന്നീട് സംഭവിച്ചത്...!! വീഡിയോ വൈറല്‍

പോലീസിനോടാണോ  കളി...   സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഞെട്ടിക്കുന്ന ഒരു വീഡിയോയിൽ  ഒരു യുവാവിനെക്കൊണ്ട് തന്‍റെ യൂണിഫോമില്‍ പറ്റിയ ചെളി  വൃത്തിയാക്കിക്കുന്ന വനിതാ പോലീസിനെ കാണാം.  

Written by - Zee Malayalam News Desk | Last Updated : Jan 13, 2022, 04:39 PM IST
  • തന്‍റെ ട്രൗസറിൽ ചെളി തെറിപ്പിച്ച യുവാവിനെക്കൊണ്ട് അത് വൃത്തിയാക്കിക്കുകയാണ് ഈ വനിതാ പോലീസ് ഉദ്യോഗസ്ഥ
Viral Video: വനിതാ പോലീസിന്‍റെ കുപ്പായത്തില്‍ ചെളി തെറിപ്പിച്ച് യുവാവ്, പിന്നീട്  സംഭവിച്ചത്...!! വീഡിയോ വൈറല്‍

Viral Video: പോലീസിനോടാണോ  കളി...   സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഞെട്ടിക്കുന്ന ഒരു വീഡിയോയിൽ  ഒരു യുവാവിനെക്കൊണ്ട് തന്‍റെ യൂണിഫോമില്‍ പറ്റിയ ചെളി  വൃത്തിയാക്കിക്കുന്ന വനിതാ പോലീസിനെ കാണാം.  

മഴക്കാലത്ത്‌ ഈ  ഒരനുഭവം ഉണ്ടാകത്തവര്‍ വളരെ വിരളമായിരിയ്ക്കും. അതായത്, റോഡിലൂടെ നടന്നുപോകുമ്പോള്‍ പെട്ടെന്ന് ഒരു വാഹനം വരുന്നു, അടിമുടി  ചെളിയില്‍ മുക്കി കടന്നുപോകുന്നു...!! നാം എന്തുചെയ്യണം എന്നറിയാതെ നിര്‍വ്വികാരതയോടെ   നിന്നുപോകും... 

എന്നാല്‍, ഇവിടെ സംഭവിച്ചത് മറിച്ചാണ്. തന്‍റെ  ട്രൗസറിൽ  ചെളി തെറിപ്പിച്ച യുവാവിനെക്കൊണ്ട്  അത് വൃത്തിയാക്കിക്കുകയാണ് ഈ വനിതാ പോലീസ് ഉദ്യോഗസ്ഥ. മധ്യപ്രദേശിലെ രേവയിലെ സിർമൗർ ചൗക്കിന് സമീപമാണ് സംഭവം നടന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Also Read: Viral Video: RT-PCR ടെസ്റ്റിനിടെ അലറി നിലവിളിക്കുന്ന സ്ത്രീ..!! കൊറോണ ഭയന്നോടുമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

മോട്ടോർ സൈക്കിൾ റിവേഴ്‌സ് ചെയ്ത അവസരത്തില്‍  അടുത്തുനിന്ന വനിതാ പോലീസിന്‍റെ യൂണിഫോമില്‍ ചെളി തെറിയ്ക്കാന്‍ ഇടയായി.  ഇത് അബദ്ധത്തില്‍ സംഭവിച്ചതോ, അതോ  മനപൂര്‍വ്വം ചെയ്തതോ എന്നത് വീഡിയോയില്‍ വ്യക്തമല്ല. എന്നാല്‍, തന്‍റെ യൂണിഫോം  വൃത്തികേടാക്കിയ  യുവാവിനെ വനിതാ പോലീസ് വെറുതെ വിട്ടില്ല.  ചെളി പുരണ്ട തന്‍റെ  ട്രൗസര്‍ അവര്‍ വൃത്തിയാക്കിക്കുക മാത്രമല്ല, ശേഷം കരണത്ത് ഒരടിയും കൊടുത്തു....!! 

വീഡിയോ കാണാം:-

വനിതാ പൊലീസിന്‍റെ  വെള്ള ട്രൗസർ ചുവന്ന തുണികൊണ്ട് വൃത്തിയാക്കുന്ന യുവാവിനെ വീഡിയോ യില്‍ കാണാം.  വൃത്തിയാക്കൽ പൂർത്തിയാകുമ്പോഴാണ് ശിക്ഷയായി   കരണത്തടിച്ച്  അവര്‍  കടന്നുപോകുന്നത്.  തലയിൽ വെള്ള സ്കാർഫ് ചുറ്റിയിരുന്നതിനാല്‍  വനിതാ പൊലീസ് ആരെന്ന് വ്യക്തമല്ല.  

എന്നാല്‍, സംഭവം  വൈറലായതോടെ വിശദീകരണവുമായി  പോലീസ് വകുപ്പിലെ ഉന്നതര്‍ എത്തി. ആരെങ്കിലും പരാതിയുമായി വന്നാൽ  അന്വേഷണം നടത്തുമെന്ന്  ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News