CAA പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ജാമിയ മിലിയ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാറിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഡല്‍ഹി പോലീസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വര്‍ഷത്തിനിടെ 39 പേര്‍ ജയിലില്‍ പ്രസവിച്ചിട്ടുണ്ടെന്നും ഗര്‍ഭിണിയായത് കൊണ്ടുമാത്രം സഫൂറയ്ക്ക് ജാമ്യം നല്‍കാനാകില്ല എന്നുമാണ് പോലീസ് പറയുന്നത്. ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കോടതിയിലാണ് പോലീസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.


See Pics: സുഹൃത്തിന്‍റെ ബ്രൈഡ് ഷവര്‍ ആഘോഷമാക്കി 'ബേബിമോളും' കൂട്ടുകാരും!!


ഗര്‍ഭിണിയായ തടവുക്കാര്‍ക്ക് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും ഇത്തരം ഗുരുതര കുറ്റകൃത്യം ചെയ്തവരെ അക്കാരണത്താല്‍ വിട്ടയക്കാനാകില്ലെന്നും പോലീസ് വ്യക്തമാക്കി. പ്രത്യേക മുറിയില്‍ ഒറ്റയ്ക്കാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്നും ആവശ്യമായ ചികിത്സ ഇവിടെ ലഭ്യമാക്കുന്നുണ്ടെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 


കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടാന്‍ യുവാക്കൾ രംഗത്തിറങ്ങണം -പിജെ ജോസഫ്


കോവിഡ് മഹാമാരിയ്ക്കെതിരെ പോരാടാന്‍ യുവാക്കൾ രംഗത്തിറങ്ങണം -പിജെ ജോസഫ്


 


പതിവായി ഡോക്ടര്‍മാരെത്തി ഇവരെ പരിശോധിക്കാറുണ്ടെന്നും നല്ല ഭക്ഷണവും മരുന്നും ലഭ്യമാക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. സ്പെഷ്യല്‍ സെല്‍ ഡിസിപി പിഎസ് കശ്വാഹയാണ് റിപ്പോര്‍ട്ട് കോടതിയ്ക്ക് മുന്‍പില്‍ ഹാജരാക്കിയത്. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായിരിക്കവേയാണ് പൌരത്വ ഭേദഗതി  നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സഫൂറയെ പോലീസ് അറസ്റ്റ് ചെയ്തത്