ബംഗളൂരു: ഐ.ടി ഭീമന്‍ ഇന്‍ഫോസിസിന്‍റെ പുതിയ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായി സലില്‍ എസ് പരേഖിനെ നിയമിച്ചു. അടുത്ത വര്‍ഷം ജനുവരി രണ്ടിനാകും പരേഖ് ചുമതലയേല്‍ക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഐ.ടി മേഖലയില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായാണ് സലില്‍ പരേഖ് ഇന്‍ഫോസിസിന്‍റെ തലപ്പത്ത് എത്തുന്നത്. ഐഐടി ബോംബെയില്‍ നിന്ന് ബിരുദം നേടിയ സലില്‍ അമേരിക്കയിലെ കോര്‍ണെല്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. 


എന്‍. ആര്‍ നാരായണമൂര്‍ത്തി ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് സിഇഒ ആയിരുന്ന വിശാല്‍ സിക്ക രാജിവെച്ചൊഴിഞ്ഞത്. യു.ബി പ്രവിണ്‍ റാവുവിനായിരുന്നു താല്‍ക്കാലികമായി സിഇഒയുടെ ചുമതല നല്‍കിയിരുന്നത്. 


2018 മാര്‍ച്ചിനകം നിയമിക്കേണ്ടതുള്ളതിനാലാണ് തിരക്കിട്ട് പുതിയ സി.ഇ.ഒയെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.