ന്യുഡൽഹി:  SBI ഭവന വായ്പയ്ക്ക് കാൽ ശതമാനം കൂടി പലിശ കുറച്ചു.  ഈ ആനുകൂല്യം 75 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള വീട് സ്വന്തമാക്കുന്നവർക്ക് ആണ് ലഭിക്കുന്നത്.  ആവശ്യക്കാർ SBI YONO app ലൂടെ വേണം ഇതിനായി അപേക്ഷിക്കേണ്ടത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ബാങ്കിങ് സൗകര്യങ്ങൾ SBI നൽകുന്നു, അറിയൂ രജിസ്റ്റർ ചെയ്യേണ്ട രീതി !! 


ഇതിന്റെ അടിസ്ഥാനത്തിൽ 30 ലക്ഷം രൂപവരെയുള്ള ഭവന വായ്പകൾക്കുള്ള പലിശ 6.90 ശതമാനമായി കുറച്ചിട്ടുണ്ട്.  അതിന് മുകളിലുള്ള വായ്പയുടെ പലിശ 7 ശതമാനമാണ്.  നേരത്തെതന്നെ ഉത്സവ ഓഫറുകളുടെ  ഭാഗമായി ഭവന വായ്പക്ക് 10 മുതൽ 20 വരെ ബേസിസ് പോയിന്റ് കുറവ് വരുത്തിയിരുന്നു.  ഈ ആനുകൂല്യം 30 ലക്ഷം മുതൽ 2 കോടി രൂപവരെ വായ്പ എടുക്കുന്നവർക്ക് വേണ്ടിയാണ്.  കൂടാതെ SBI YONO app ലൂടെയാണ് വായ്പയ്ക്ക് അപേക്ഷിക്കുന്നതെങ്കിൽ 5 ബേസിസ് പോയിന്റിന്റെ അധിക അനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. 


Also read: Vaccine കൊണ്ടൊന്നും കൊറോണയെ തുടച്ചുനീക്കാൻ പറ്റില്ല, വർഷങ്ങളോളം നിലനിൽക്കും: വിദഗ്ദ്ധരുടെ മുന്നറിയിപ്പ്


സ്വർണം, വാഹനം, വ്യക്തിഗത വായ്പകൾക്കുള്ള പ്രൊസസിങ് ഫീസ് ബാങ്ക് (SBI) ഒഴിവാക്കിയിട്ടുണ്ട്.  സ്വർണ്ണപ്പണയത്തിന് 7.5 ശതമാനവും വ്യക്തിഗത ലോണിന് 9.6 ശതമാനവുമാണ് പലിശ ഈടാക്കുന്നത്.  എന്നാൽ വാഹന വായ്പയ്ക്ക് 7.5 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)