SBI Home Loan: ഭവന വായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് എസ്ബിഐ
ഭാവന വായ്പയുമായി (Home Loan) ബന്ധപ്പെട്ട ഇളവുകളില്‍ മാറ്റം വരുത്തി SBI.
New Delhi: ഭാവന വായ്പയുമായി (Home Loan) ബന്ധപ്പെട്ട ഇളവുകളില്‍ മാറ്റം വരുത്തി SBI.
കഴിഞ്ഞ മാസം ഭവന വായ്പാ (Home Loan) നിരക്ക് SBI കുറച്ചിരുന്നു. ഭവന വായ്പകളുടെ പലിശ നിരക്ക് 10 ബേസിസ് പോയിൻറായിരുന്നു കുറച്ചിരുന്നത്. ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 6.7% ആയിരുന്നു. കൂടാതെ, മാര്‍ച്ച് 31 വരെ processing Feeയില്‍ ഇളവും നല്‍കിയിരുന്നു.
എന്നാല്‍, പുതിയ സാമ്പത്തിക വര്‍ഷം ഇളവുകള്‍ SBI അവസാനിപ്പിച്ചിരിയ്ക്കുകയാണ്.
ഒരു ലോണ്‍ എടുത്ത് വീടുവാങ്ങാം എന്നുദ്ദേശിക്കുന്നവര്‍ക്ക് ഇനി അതത്ര എളുപ്പമാവില്ല. 6.7% ആയിരുന്ന പലിശ നിരക്ക് 6.95% ആയി ഉയര്‍ത്തി. പുതുക്കിയ പലിശ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, എല്ലാ ഭവന വായ്പകള്‍കള്‍ക്കും പ്രൊസസിംഗ് ഫീസ് ഉള്‍പ്പെടുത്തുകയും ചെയ്തു.
അതേസമയം, SBIയുടെ തങ്ങളുടെ Home Loan പലിശ നിരക്ക് 6.95 ശതമാനമാക്കി ഉയര്‍ത്തിയതോടെ മറ്റ് ബാങ്കുകളും പലിശ വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന.
ബാങ്കിന്‍റെ ആഭ്യന്തര മുന്നേറ്റത്തിന്‍റെ 23% വരുന്ന ഭവന വായ്പ 2020 ഡിസംബർ വരെ 9.99% വർദ്ധിച്ചു. അഞ്ച് വർഷത്തിനുള്ളിൽ ഇത് 10 ട്രില്യൺ രൂപയായി ഇരട്ടിയാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
Also read: Home Loan: വീട് വാങ്ങാന്‍ പ്ലാനുണ്ടോ? ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ച് SBI, പുതുക്കിയ നിരക്കുകൾ അറിയാം
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ SBIയ്ക്കാണ് ഭവന വായ്പ മേഖലയുടെ 34 ശതമാനവും. ദിവസേന കുറഞ്ഞത് 1000 അപേക്ഷകരെയാണ് ഭവന വായ്പയ്ക്കായി ബാങ്ക് സമീപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...