Home Loan വേണമെങ്കിൽ കാലതാമസം വരുത്തരുത്, മാർച്ച് 31 വരെ SBI ൽ പ്രോസസ്സിംഗ് ഫീസ് ഇല്ല

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ ഭവനവായ്പ (Home Loan)  വാഗ്ദാനം ചെയ്യുന്നു. എസ്‌ബി‌ഐയുടെ ഈ ഓഫർ മാർച്ച് 31 വരെയുണ്ടാകും.  ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് 6.7% പലിശ നിരക്കിൽ ഭവനവായ്പ ലഭിക്കും, കൂടാതെ പ്രോസസ്സിംഗ് ഫീസും (Processing Fee) ഉണ്ടാകില്ല.  

Written by - Ajitha Kumari | Last Updated : Mar 25, 2021, 03:54 PM IST
  • എസ്‌ബി‌ഐ ഏറ്റവും കുറഞ്ഞ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു
  • 6.7 ശതമാനം പലിശനിരക്ക്
  • മാർച്ച് 31 വരെ പ്രോസസ്സിംഗ് ഫീസൊന്നുമില്ല
Home Loan വേണമെങ്കിൽ കാലതാമസം വരുത്തരുത്, മാർച്ച് 31 വരെ SBI ൽ പ്രോസസ്സിംഗ് ഫീസ് ഇല്ല

ന്യൂഡൽഹി:  സ്വന്തമായിട്ടൊരു വീടെന്ന സ്വപ്നം നിറവേറ്റാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത് അല്ലെ.  പക്ഷെ ബജറ്റ് നോക്കുമ്പോൾ പലരും തങ്ങളുടെ ഉള്ളിലെ ആഗ്രഹത്തെ മൂടുകയാണ് ചെയ്യാറ്.  

ഇനി നിങ്ങളും ഇക്കൂട്ടരിൽ ഉൾപ്പെടുന്നുവെങ്കിൽ നിങ്ങളുടെ ഈ പ്രശ്ഈനം നിറവേറ്റാൻ ഏത് ബാങ്കിലൂടെ കഴിയുമെന്ന് അറിയണ്ടേ. രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ പ്രത്യേക ഓഫർ പ്രകാരം വളരെ കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്പ (Home Loan)  വാഗ്ദാനം ചെയ്യുകയാണ്.  

Also Read: LPG Gas Cylinder Booking: 119 രൂപ നൽകൂ സിലിണ്ടർ നേടൂ; ചെയ്യേണ്ടത് ഇത്രമാത്രം 

എസ്‌ബി‌ഐയുടെ ഓഫർ എന്താണ്

നിങ്ങളും കുറഞ്ഞ ഭവനവായ്പ തേഡി നടക്കുകയാണെകിൽ നിങ്ങളുടെ പ്രശ്നം ഇല്ലാതാക്കാൻ  ഈ തിരയൽ ഇനിയും അവസാനിച്ചിട്ടില്ലെങ്കിൽ, എസ്‌ബി‌ഐക്ക് നിങ്ങളുടെ പ്രശ്‌നം ഇല്ലാതാക്കാൻ SBI തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.   

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 6.7 ശതമാനം പ്രാരംഭ പലിശ നിരക്കിൽ പുതിയ ഉപഭോക്താക്കൾക്ക് ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു. ബാങ്കിൽ നിന്നുള്ള അംഗീകൃത പ്രോജക്ടുകളിൽ (Approved Projects) ഉപഭോക്താക്കൾക്ക് പ്രോസസ്സിംഗ് ഫീസില്ലാതെ 2021 മാർച്ച് 31 നകം ഭവനവായ്പയ്ക്ക് അപേക്ഷിക്കാം.

Also Read: Holi Offers: iPhone 11 വാങ്ങാൻ ആഗ്രഹമുണ്ടോ? എന്നാലിതാ കിടിലൻ offer..! 

എങ്ങനെ അപേക്ഷിക്കാം 

അപേക്ഷിക്കുന്നവരുടെ സൗകര്യവും എസ്‌ബി‌ഐ പൂർണ്ണമായും ശ്രദ്ധിക്കുന്നുണ്ട്. അതിനായി 72089-33140 എന്ന മൊബൈൽ നമ്പർ ബാങ്ക് നൽകിയിട്ടുണ്ട്. ഈ നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുന്നതിലൂടെ പുതിയ ഉപഭോക്താക്കൾക്ക് ഭവനവായ്പ പ്രക്രിയയിൽ ചേരാനാകും. 

മിസ്ഡ് കോളുകൾ നൽകുന്ന ഉപഭോക്താക്കൾക്ക് എസ്‌ബി‌ഐയിൽ നിന്നും ഒരു കോൾ വരും അതിൽ അവർ നിങ്ങളുടെ പ്രോപ്പർട്ടി വിലാസം, അതോറിറ്റി മാപ്പ്, വില മുതലായ ചില പ്രധാന ചോദ്യങ്ങൾ ചോദിക്കും. തൃപ്‌തികരമാണെങ്കിൽ നിങ്ങളുടെ ഭവനവായ്പ പ്രക്രിയയുമായി എസ്‌ബി‌ഐ മുന്നോട്ട് പോകും.

കൊറോണ കാലഘട്ടത്തിൽ എസ്‌ബി‌ഐയ്ക്ക് റെക്കോർഡ് ബിസിനസ്സ്

കൊറോണയും lockdown കാരണം  ബാങ്കിന്റെ ഭവനവായ്പയിൽ വളരെയധികം വർധനവുണ്ടായതായി എസ്ബിഐ പറഞ്ഞു. എന്നാൽ ഈ സമയം റിയൽ എസ്റ്റേറ്റ് മേഖലയെ വല്ലാതെ ബാധിച്ച സമയമായിരുന്നു.  എസ്ബിഐ പറയുന്നത് 2020 ഡിസംബറിൽ ഏറ്റവും കൂടുതൽ വായ്പകൾ അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്തുവെന്നാണ്.   

Also Read: Harley Davison ൽ സ്റ്റൈലിഷായി ആര്യ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഭവനവായ്പ വിഭാഗത്തിൽ എസ്‌ബി‌ഐയുടെ വിപണി വിഹിതം ഏകദേശം 34 ശതമാനമാണെന്നാണ് വിവരം. എസ്‌ബി‌ഐ പ്രതിദിനം ആയിരത്തോളം ഉപഭോക്താക്കൾക്ക് ഭവനവായ്പയുടെ പ്രോസസിംഗ് നടത്തുന്നുണ്ട്. മൊത്തത്തിൽ എസ്‌ബി‌ഐയുടെ ഭവനവായ്പ ബിസിനസ്സ് 5 ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്.  അത് 2024 ഓടെ 7 ലക്ഷം കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്രധാൻ മന്ത്രി ആവാസ് യോജന (PMAY) പ്രകാരം ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് എസ്ബിഐ വായ്പ നൽകുന്നുണ്ട്. കണക്കുകൾ പ്രകാരം 2020 ഡിസംബറോടെ ഏകദേശം 2 ലക്ഷം ഭവന വായ്പകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. നിലവിലെ ഓഫറിനൊപ്പം ബാങ്കിന്റെ ബിസിനസ്സ് വളരുമെന്നും ഇതിനേക്കാൾ മികച്ച  ഭവനവായ്പ ആരും നൽകുന്നില്ലയെന്നും എസ്‌ബി‌ഐ വ്യക്തമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News