ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രഭാത പ്രാര്‍ത്ഥനകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേള്‍ക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആലപിക്കുന്ന പ്രഭാത പ്രാര്‍ത്ഥനകള്‍ ഹൈന്ദവത വളര്‍ത്തുന്നതാണെന്നും ഇവ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. 


വിനായക് ഷാ എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ചൊല്ലുന്ന സംസ്‌കൃതത്തിലും ഹിന്ദിയിലുമുള്ള ശ്ലോകങ്ങള്‍ കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വികസിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുമെന്നും നിര്‍ബന്ധിത ഈശ്വര പ്രാര്‍ത്ഥനകള്‍ വര്‍ഗീയ സ്വഭാവമുള്ളതാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.


കേസില്‍ സുപ്രീം കോടതി സര്‍ക്കാരിനോടും കേന്ദ്രീയ വിദ്യാലയ അധികൃതരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ പ്രശ്‌നമാണെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ തലവനായുള്ള ബഞ്ച് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.