മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 416.46 പോയിന്‍റ് നഷ്ടത്തില്‍ 41,528.91ലും നിഫ്റ്റി 127.90 പോയിന്‍റ് താഴ്ന്ന് 12224.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഎസ്ഇയിലെ 944 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1555 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികള്‍ക്ക് മാറ്റമില്ല. ബിഎസ്ഇ മിഡക്യാപ് സൂചിക 0.6 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.4 ശതമാനവും താഴ്ന്നു.


കൊട്ടക് മഹീന്ദ്ര ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഐഒസി, കോള്‍ ഇന്ത്യ, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.


പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ഭാരതി ഇന്‍ഫ്രടെല്‍, ഗെയില്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.


എസ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികളെല്ലാം നഷ്ടത്തിലായിരുന്നു. നിക്ഷേപകര്‍ ഓഹരികള്‍ വ്യാപകമായി വിറ്റ് ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.