സയ്യിദ് അലി ഗീലാനി ഹുറിയത്ത് കോൺഫറൻസ് മേധാവി സ്ഥാനം രാജിവച്ചു. ജമ്മു കശ്മീർ ആസ്ഥാനമായുള്ള വിഘടനവാദി സയ്യിദ് അലി ഷാ ഗീലാനി 2010 മുതൽ വീട്ടുതടങ്കലിലായിരുന്നു. ഹുറിയത്ത് കോൺഫറൻസ് ചെയർമാൻ സ്ഥാനം തിങ്കളാഴ്ചയാണ് അദ്ദേഹം രാജി വച്ചത്. ഹുറിയാത്തിന്റെ ലൈഫ് ടൈം ചെയർമാനായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചില കാരണങ്ങൾ കാരണം താൻ രാജി വയ്ക്കാൻ നിർബന്ധിതനാവുകയാണെന്നാണ് 90 കാരനായ ഗിലാനി കത്തിൽ പറഞ്ഞിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് താൻ രാജി വയ്ക്കുകയാണെന്ന് ഗിലാനി ഒരു ശബ്ദസന്ദേശത്തിലൂടെയും വെളിപ്പെടുത്തിയിരുന്നു.



ഹുറിയത്ത് കോൺഫറൻസിന്റെ തീവ്ര വിഭാഗത്തിനായിരുന്നു ഗീലാനി നേതൃത്വം നൽകിയിരുന്നത്. മിതവാദി വിഭാഗത്തിന് പുരോഹിതൻ മിർവായ്സ് ഉമർ ഫാറൂഖാണ് നേതൃത്വം നൽകുന്നത്