ന്യൂഡൽഹി: നിരവധി തവണ മരിച്ചുവെന്ന വാർത്ത പ്രചരിപ്പിച്ചതിന് പിന്നാലെ വീണ്ടും ശക്തിമാൻ (Shakthiman) താരം മുകേഷ് ഖന്ന മരിച്ചെന്ന് വാർത്ത. കോവിഡ് ബാധിച്ചായിരുന്നു താരം മരിച്ചതെന്നായിരുന്നു വാർത്തകൾ. സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് ഖന്നയോട് വിവരം ചോദിച്ച വിളിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സാമൂഹ്യ മാധ്യമങ്ങളിലെ (Social Media) വ്യാജ മരണ വാർത്ത കണ്ട് നിരവധി പേരാണ് വിളിക്കുന്നതെന്നും തനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും  താരം പ്രതികരിച്ചു. ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഖന്ന പ്രതികരിച്ചത്.


ALSO READ : Operation Java നീണ്ട 75 ദിവസത്തിന് ശേഷം ഷേണായിസിൽ നിന്നും പിവിആറിൽ നിന്നും പടി ഇറങ്ങുന്നു, ചിത്രം ഇനി കാണാൻ സാധിക്കുന്നത് Zee5 ലും Zee Keralam ചാനലിലും


ഖന്നയുടെ വാക്കുകൾ ഇങ്ങനെ ദൈവാനുഗ്രഹത്താൽ പൂർണ ആരോഗ്യവാനാണ്. എനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഒരു ആശുപത്രിയിലും അഡ്മിറ്റ് ആയിട്ടില്ല. ഇത്തരം വാർത്തകൾ ചമക്കുന്നത് ആരാണെന്നത് അറിയില്ല. അവരുടെ ലക്ഷ്യവും വ്യക്തമല്ല. 


ALSO READ:  Salman Khan നായകനായി എത്തുന്ന Radhe തിയറ്റർ റിലീസിനൊപ്പം ZEE5 ലും ZEE PLEX ലും, ചിത്രത്തിന്റെ റിലീസ് മെയ് 13ന്


വ്യാജവാർത്തകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ലഭിക്കുന്ന മാനസിക സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സ് മാത്രമെയുള്ളു എന്നതാണ് സത്യം. വാർത്തകളിൽ വഞ്ചിതരാവാതിരിക്കുക അദ്ദേഹം പറഞ്ഞു.


വാർത്തയുടെ വസ്തുത മനസിലാക്കാതെ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മുകേഷ് ഖന്ന വീഡിയോയിലൂടെ ആവശ്യപ്പെട്ടു.1990 കളിൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ശക്തിമാൻ എന്ന പരമ്പരയിലൂടെയാണ് മുകേഷ് ഖന്ന ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.