ന്യൂഡെല്‍ഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ പങ്കെടുത്തവരുടെ ഫോട്ടോ ഉള്‍പ്പെടുത്തി ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കണം എന്ന അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരെയാണ് ഉത്തര്‍പ്രദേശ് സുപ്രീം കോടതിയെ സമീപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹര്‍ജി സുപ്രീം കോടതി മൂനംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത അലഹബാദ് ഹൈക്കോടതി വിധി പിഴവുകള്‍ നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി,പൊതു നിരത്തില്‍ പരസ്യമായി തോക്കുമേന്തി നടക്കുന്നവര്‍ക്ക് സ്വകാര്യത അവകാശപെടാനാകില്ലെന്നും അദ്ധേഹം പറഞ്ഞു.


ഇതിന് മറുപടിയായി ജസ്റ്റിസ് യുയു ലളിത് ഇവിടെ വിഷയം മറ്റൊന്നാണെന്നും നിയമം നിരോധിക്കാത്ത എന്തും ചെയ്യാന്‍ വ്യക്തിക്ക് അവകാശം ഉണ്ടെന്നും പറഞ്ഞു.അതേസമയം ജസ്റ്റിസ് അനിരുദ്ധ ബോസ് പ്രതിഷേധക്കാരുടെ ചിത്രങ്ങളും വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ബോര്‍ഡുകള്‍ വയ്ക്കാന്‍ ഉള്ള അധികാരം സര്‍ക്കാരിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് ചോദിച്ചു. ജസ്റ്റിസ് യുയു ലളിത് ആകട്ടെ ഒരുവശത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശരിയാണെന്ന് പറഞ്ഞു.നശീകരണം ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു.എന്നാണ് നഷ്ടപരിഹാരം നല്‍കേണ്ട അവസാന തീയ്യതി എന്നും അദ്ധേഹം ചോദിച്ചു.


also read;CAA വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രം;അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തര്‍പ്രദേശ് സുപ്രീം കോടതിയില്‍


ഇതിന് മറുപടിയായി തുഷാര്‍ മേത്ത 30 ദിവസമാണ് അനുവദിച്ചിട്ടുള്ളതെന്ന് പറഞ്ഞു. നഷ്ടപരിഹാരം നല്‍കേണ്ട സമയം കഴിഞ്ഞില്ലല്ലോ എന്ന് ചോദിച്ച ജസ്റ്റിസ് യു.യു ലളിത് അങ്ങനെ അല്ലാത്ത സാഹചര്യത്തില്‍ നിങ്ങള്‍ക്കെങ്ങനെ ഇത്രകര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്ന് ചോദിച്ചു.റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് ആര്‍ ധാരാപുരിക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്വി യും മുഹമ്മദ് ഷോയിബിന് വേണ്ടി ഹാജരായ കോളിന്‍ ഗോണ്‍സല്‍വസും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ വാദങ്ങളെ എതിര്‍ത്തു.ഫോട്ടോയില്‍ ഉള്ള പ്രതിഷേധക്കാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായാല്‍ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്ന് ചോദിച്ചു.പോലീസ് റിപ്പോര്‍ട്ടില്‍ മാത്രം കുറ്റക്കാര്‍ എന്ന് പറയുന്നത്.എന്നാല്‍ അതിനുള്ള ഒരു തെളിവും പോലീസ് ഹാജരാക്കിയിട്ടില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി.


ഇരു കൂട്ടരുടെയും വിശദമായ വാദംകേട്ടശേഷമാണ് ഉത്തര്‍പ്രദേശ് നല്‍കിയ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്.അടുത്ത ആഴ്ച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് പുതിയ ബഞ്ച് രൂപവത്ക്കരിക്കും.എന്നാല്‍ അലഹബാദ്‌ ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതുമില്ല.