CAA വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രം;അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തര്‍പ്രദേശ് സുപ്രീം കോടതിയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ കുറ്റാരോപിതരായ വ്യക്തികളുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ നീക്കാന്‍ ഉത്തരവിട്ട അലഹബാദ് ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കണം എന്ന് ആവശ്യപെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച്ച പരിഗണിക്കും.

Last Updated : Mar 11, 2020, 11:18 PM IST
CAA വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രം;അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തര്‍പ്രദേശ് സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ കുറ്റാരോപിതരായ വ്യക്തികളുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ നീക്കാന്‍ ഉത്തരവിട്ട അലഹബാദ് ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കണം എന്ന് ആവശ്യപെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച്ച പരിഗണിക്കും.

സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.കുറ്റാരോപിതരുടെ ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടുന്ന പോസ്റ്ററുകള്‍ ഉടന്‍ നീക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

അക്രമ സംഭവങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചതിന്‍റെ നഷ്ടപരിഹാരം കുറ്റാരോപിതരില്‍ നിന്ന് ഈടാക്കുമെന്ന് വിവിധയിടങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകളില്‍ പറഞ്ഞിരുന്നു.ഹൈക്കോടതി പോസ്റ്ററുകള്‍ നീക്കാന്‍ ഉത്തരവ് ഇട്ടപ്പോഴും നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കത്തിന് എതിരല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.അതേസമയം കുറ്റാരോപിതരുടെ വ്യക്തി വിവരങ്ങള്‍ പരസ്യപെടുത്തുന്നത് സ്വകാര്യതയ്ക്ക് മേലുള്ള കടന്ന് കയറ്റമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുകയും ചെയ്തു.

Trending News