ന്യൂഡല്‍ഹി: കോവിഡ് രോഗികളെ കണ്ടെത്തുന്നതിനും ഐസലേറ്റ് ചെയ്യുന്നതിനുമായി നിയോഗിക്കപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കായി ചൈനയില്‍നിന്നും ഗുണനിലവാരമില്ലാത്ത PPE കിറ്റുകള്‍ വാങ്ങിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന... 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തെ  പല രാജ്യങ്ങളും കോവിഡ്-19 ഉത്ഭവത്തിനും വ്യാപനത്തിനും കാരണക്കാരായി ചൈനയെ കുറ്റപ്പെടുത്തുമ്പോൾ ആ രാജ്യത്തുനിന്ന് തന്നെ കോവിഡ് പരിശോധനാ കിറ്റുകൾ വാങ്ങിയതിനെയും ശിവസേന കുറ്റപ്പെടുത്തി.  ഉപയോഗശൂന്യമായ ഇത്തരം ടെസ്റ്റ് കിറ്റുകൾ വാങ്ങിയതിലൂടെ ചൈനയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുകയാണ്  ഇന്ത്യ ചെയ്തിരിക്കുന്നത്.  പാർട്ടി മുഖപത്രമായ സാമനയിലെ എഡിറ്റോറിയലിലാണ് ശിവസേന ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. 


കൂടാതെ, ചൈനയിൽനിന്ന് എത്തിയ 20 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തെറ്റായ വിവരങ്ങൾ നൽകുന്നവയും, അവ  ഉപയോഗരഹിതമാകുകയും ചെയ്ത സാഹചര്യത്തെപ്പറ്റി കേന്ദ്രസർക്കാർ വിശദീകരണം നല്‍കണമെന്നും cആവശ്യപ്പെട്ടു.
 
സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണത്തിനുള്ള സാധനങ്ങളുടെയും ഉപകരണങ്ങളുടെയും ആവശ്യകത കേന്ദ്ര സർക്കാരിനെ അറിയിക്കുന്നു, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ ആവശ്യകത അനുസരിച്ച് അത് വിതരണം ചെയ്യുന്നു, അതാണ്‌ നിലവിലെ നയം. എന്നാൽ ടെസ്റ്റ് കിറ്റിന്‍റെ കാര്യത്തിലെന്നതുപോലെ സാഹചര്യങ്ങൾ ഇത്തരത്തിലെങ്കില്‍ എങ്ങനെയാണ് കോവിഡിനെതിരായ പോരാട്ടം വിജയിക്കാൻ സാധിക്കുകയെന്നും ശിവസേന ചോദിക്കുന്നു.  


ഒപ്പം,  ടെസ്റ്റി൦ഗ്  കിറ്റുകൾ തെറ്റായ വിവരങ്ങൾ  നൽകുന്നത് ആശയക്കുഴപ്പത്തിന് കാരണമാകും. ഇത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും. ചൈനയെ വിശ്വസിക്കാനാകില്ലെന്നതാണ് ഈ സംഭവം തെളിയിക്കുന്നതെന്നു൦ ശിവസേന ചൂണ്ടിക്കാട്ടി.


ചൈനയില്‍ നിന്നുള്ള 63,000 കിറ്റുകളാണ് ഗുണനിലവാരമില്ലെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം  കണ്ടെത്തിയത്. 
റാപിഡ് ആന്റിബോഡി ടെസ്റ്റ്, ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകള്‍ എന്നിവയടങ്ങിയ 6,50,000 കിറ്റുകളാണ് ഇന്ത്യ ചൈനയില്‍ നിന്നും  വാങ്ങിയത്. ഇതില്‍  63,000 കിറ്റുകളാണ് ഉപയോഗശൂന്യമെന്ന്  കണ്ടെത്തിയത്. 


ചൈനയില്‍ നിന്നും PPE കിറ്റുകള്‍  വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.  ഹോങ്കോ൦ഗ് , സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും കിറ്റുകള്‍ കൊണ്ടുവരാനായിരുന്നു ആലോചിച്ചിരുന്നത്. അവിടെ നിന്ന് ലഭിക്കാത്ത സാചര്യത്തിലാണ് ശക്തമായ പരിശോധനയ്ക്ക് ശേഷം ചൈനയില്‍ നിന്ന് കിറ്റുകള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. എന്നാല്‍, ചൈന  ഗുണനിലവാരമില്ലാത്ത കിറ്റുകള്‍ നല്‍കിയത് വീണ്ടും വിവാദത്തിന് വഴി യോരുക്കുകയാണ്.