കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി ഒളിച്ചോടി!!
കൃഷ്ണാര്ജ്ജുനന്മാരെ പോലെയാണ് മോദി-അമിത് ഷാ കൂട്ടുക്കെട്ടെന്നും അദ്ദേഹം പറഞ്ഞു.
പനാജി: മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്!!
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ഒളിച്ചോടി എന്നായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ പരിഹാസം.
പനാജിയില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് ചൗഹാന് കോണ്‍ഗ്രസിനും നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള നിർണായക ഘട്ടത്തിലാണ് കോണ്‍ഗ്രസ് ഉപേക്ഷിച്ച് രാഹുല്‍ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷ്ണാര്ജ്ജുനന്മാരെ പോലെയാണ് മോദി-അമിത് ഷാ കൂട്ടുക്കെട്ടെന്നും അവരുടെ നേതൃത്വത്തിലാണ് രാജ്യം മുന്നോട്ട് കുതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിക്കാനും ചൗഹാന് മറന്നില്ല.
രാജ്യത്തിന്റെ ഈ പുരോഗതിയില്‍ കോണ്‍ഗ്രസില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്നും സോണിയ ഗാന്ധി ഈ വിഷയത്തില്‍ പ്രസ്താവനയിറക്കണമെന്നും ചൗഹാന് പറഞ്ഞു.
വിഷയത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹത്തില്‍ നിന്നും പ്രതികരണം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ജമ്മു കാശ്മീര്‍ നടപടിയില്‍ നിലനില്‍ക്കുന്നതെന്നും ചൗഹാന് കൂട്ടിച്ചേര്‍ത്തു.