ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി, അംഗബലം 95 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പി. കെ ഗുരുദാസനെ ഒഴിവാക്കിയേക്കാനാണ് സാദ്ധ്യത. വൈക്കംവിശ്വന്‍ തുടര്‍ന്നേക്കുമെന്നും സൂചനയുണ്ട്.


അതേസമയം, മുതിര്‍ന്ന നേതാവ് വി. എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും.


പാര്‍ട്ടി കോണ്‍ഗ്രസ് വരെ ഏതാണ്ട് പിബിയില്‍ ഒറ്റപ്പെട്ട നിലയില്‍ ആയിരുന്ന യെച്ചൂരി രാഷ്ട്രീയ പ്രമേയ ഭേദഗതി പരാജയപ്പെട്ടാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സാധ്യത ഏറെയായിരുന്നു. 


എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നല്‍കിയതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരി വീണ്ടും തിരിച്ചെത്തുകയായിരുന്നു.