അഗസ്റ്റ വെസ്റ്റ്‌ ലാൻഡ് കേസിൽ തന്നെ കടന്നാക്രമിച്ച പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് കോൺഗ്രസ്‌ അധ്യക്ഷ  സോണിയ ഗാന്ധിയുടെ വികാര നിർഭരമായ മറുപടി .തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന തെരഞ്ഞെടുപ്പ്​ പ്രചാരണ യോഗത്തിലാണ്​ ​​പ്ര​ധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർ​ശങ്ങൾക്ക്​ സോണിയ മറുപടി നൽകിയത്.​ഇറ്റലിയിൽ ജനിച്ചെന്നപേരിൽ ആർ.എസ്.എസും ബി.ജെ.പിയും വേട്ടയാടുകയാണെന്ന പറഞ്ഞ അവർ തന്റെ അവസാന ശ്വാസവും രക്തവും ഭാരതത്തിന് വേണ്ടിയായിരിക്കുമെന്നും കൂട്ടി ചേർത്തു .


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറ്റലിയിൽ ജനിച്ചെങ്കിലും ഇന്ത്യയാണ് ​ത​ൻറെ നാട്​. 48 വര്‍ഷം ജീവിച്ച രാജ്യമാണ് ഇന്ത്യ. ഞാൻ സ്‌നേഹിച്ചവരുടെ രക്തം വീണ മണ്ണാണ്​ ഇന്ത്യ. ഈ മണ്ണിലാണ്​ ഞാനെൻറെ  അന്ത്യശ്വാസം വലിക്കുക. ഈ മണ്ണിലാണ്​ എൻറെ ചിതാഭസ്​മം അലിഞ്ഞു ചേരേ​ണ്ടതെന്നും സോണിയ പറഞ്ഞു..


കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഗസ്​റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്​ടര്‍ ഇടപാടില്‍ സോണിയയെ ലക്ഷ്യമിട്ട് മോദി പ്രസംഗിച്ചിരുന്നു.അഗസ്​റ്റ വെസ്​റ്റ്​ലൻഡ്​ ഇടപാട്​ ചൂണ്ടിക്കാട്ടി ഇറ്റലിക്കാര്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് പറഞ്ഞ് മോദി സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചിരുന്നു.അതിനുള്ള മറുപടിയാണ് കോൺഗ്രസ് അധ്യക്ഷ ഇപ്പോൾ നൽകിയത് ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും രീതി അക്രമത്തിന്റെ രീതിയാണെന്നും അവര്‍ ആരോപിച്ചു. ഇത് അനുവദിക്കരുതെന്നു പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ വികസന തുടര്‍ച്ചയ്യ്ക്ക് ഇനിയും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും മെയ് 16 ഇതിനുളള വേദിയായി എല്ലാവരും കാണണമെന്നും കൂട്ടിച്ചേര്‍ത്തു. .ബി. ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒരിടത്തും വികസനം വന്നിട്ടില്ലെന്നും അവർ ആരോപിച്ചു