ന്യൂഡൽഹി: കൊവിഡ് രണ്ടാംതരം​ഗത്തിൽ രാജ്യത്ത് രോ​ഗവ്യാപനം വർധിക്കുന്നതിനിടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രം​ഗത്ത്. അശാസ്ത്രീയമായ വാക്സിൻ കയറ്റുമതി രാജ്യത്തെ വാക്സിൻ (Vaccine) ക്ഷാമത്തിലേക്ക് നയിച്ചെന്നും നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ സാഹചര്യങ്ങൾ കൂടുതൽ മോശമാക്കിയെന്നും കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി കുറ്റപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു സോണിയ. സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായാണ് യോ​ഗം ചേർന്നത്. പരിശോധനക്കും വാക്സിനേഷനും മുൻ​ഗണന നൽകണമെന്ന് സോണിയ ​ഗാന്ധി ആവശ്യപ്പെട്ടു. മരുന്ന്, വെന്റിലേറ്റർ എന്നിവ ഉറപ്പാക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനായി യോ​ഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും ഒഴിവാക്കണം. രാജ്യതാൽപര്യം മുൻനിർത്തി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും സോണിയ ​ഗാന്ധി ആവശ്യപ്പെട്ടു.


ALSO READ: Covid Second Wave: പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവർ വാക്സിൻ സ്വീകരിക്കണം


മോദി സർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾ കാര്യങ്ങൾ മോശമാക്കി. വാക്സിൻ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിന് കാരണമായെന്നും സോണിയ ​ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്ത് ആവശ്യമുള്ളവർക്കെല്ലാം വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വാക്സിൻ ഉത്പാദനത്തിൽ രാജ്യം മുന്നേറിയെങ്കിലും പിടിപ്പുകേടും അശ്രദ്ധയും മൂലം വിതരണം അവതാളത്തിലായി. വാക്സിൻ വിതരണത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം. ഉത്പാദനം വർധിപ്പിക്കാൻ കമ്പനികൾക്ക് സഹായം നൽകണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു.


ഉത്പാദക കമ്പനികളിൽ നിന്ന് വിദേശ രാജ്യങ്ങൾക്ക് വാക്സിൻ വാങ്ങാം. എന്നാൽ സംസ്ഥാനങ്ങൾക്ക് ഈ സ്വാതന്ത്ര്യം വിലക്കുന്നതാണ് കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരായ പ്രധാന പരാതി. വാക്സിൻ ക്ഷാമമുണ്ടെന്ന് ആരോപിച്ച സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ വർധൻ രം​ഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങളുടെ പ്രതിരോധത്തിലെ പാളിച്ച മറയ്ക്കാനാണ് രാഷ്ട്രീയക്കളി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.


ALSO READ: Kerala Covid Update : സംസ്ഥാനത്ത് വീണ്ടും ആറായിരം കടന്ന് കോവിഡ് രോഗബാധ; സ്ഥിതി വീണ്ടും ആശങ്കജനകം


അതേസമയം, കൊവിഡ് (Covid) രണ്ടാം തരം​ഗം വ്യാപിക്കുമ്പോൾ രാജ്യവ്യാപക ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോ​ഗത്തിൽ നൽകിയത്. നേരത്തെ, പ്രതിരോധ സൗകര്യങ്ങളുടെ കുറവ് നികത്താനായി ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്നു. ഇപ്പോൾ വാക്സിനുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിച്ചും രാത്രി കർഫ്യൂ നടപ്പാക്കിയുമാണ് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത്. ഏപ്രിൽ 11 മുതൽ 14 വരെ വാക്സിൻ ഉത്സവം ആഘോഷിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.