തിരുവനന്തപുരം: കോവിഡ് (Covid Second Wave) വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പുതിയ മാർഗ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവർ ഉടൻ വാക്സിനെടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് വാക്സിനേഷന് അര്‍ഹരായവരായിരിക്കണം ഇത്.
കെ.എസ്.ആര്‍.ടി.സി (Ksrtc), ബാങ്ക് ജീവനക്കാര്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, വ്യാപാര മേഖലകളിലെ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ വേഗം വാക്‌സിന്‍ സ്വീകരിക്കണം. ഇതിനായി വിവിധ ജില്ലാ ഭരണകൂടങ്ങളും ആരോഗ്യ വകുപ്പും ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.
വാക്‌സിനേഷനുമായി (vaccination) ബന്ധപ്പെട്ട ഒരോ ജില്ലകളിലും വിവിധ ട്രേഡ് യൂണിയന്‍ സംഘടനാ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. സെക്ടറല്‍ മജിസ്ട്രേറ്റുമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ശ്രമിക്കുന്നത്.
അതേസമയം സമീപകാലത്തെ ഏറ്റവും വലിയ കോവിഡ് കണക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ചതത് രോഗികളുടെ എണ്ണം 5000 കടന്നിരിക്കുകയാണ്. രണ്ടാമത്തെ കോവിഡ് വ്യാപനത്തിൻറെ ഭാഗമായിരിക്കും ഇതെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.കഴിഞ്ഞ ദിവസമുണ്ടായ 22 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,240 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.01 ആയി ഉയർന്നിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താനൊരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...