New Delhi: കോവിഷീൽഡിനും കോവാക്സിനും പുറമെ സ്പുട്നിക്‌ 5 വാക്‌സിന് ഉപയോഗത്തിന് അനുമതി. നിലവിൽ രാജ്യത്ത് വാക്‌സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സ്പുട്നിക് വാക്‌സിൻ അനുമതി നൽകിയത്. സ്പുടിനിക്കിന് പുറമെ ഇനി ഫൈസറുൾപ്പെടെ മറ്റ് വാക്സിനുകൾക്കും അനുമതി നൽകിയേക്കും.



COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണ് സ്പുട്നിക്  V. റഷ്യൻ നിർമ്മിത വാക്‌സിനാണ് സ്പുട്നിക്. ഗമെലിയ നാഷണൽ സെന്റർ ഓഫ് എപിഡമോളജി ആണ് വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ വൻ വാക്‌സിൻ ക്ഷമമാണ് ഇന്ത്യ നേരിടുന്നത്. വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ 5 വാക്‌സിനുകൾക്കാണ് കേന്ദ്ര സര്ക്കാര് അനുമതി തേടിയത്.


ALSO READ: വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടികൾ; അഞ്ച് വാക്സിനുകളുടെ ഉപയോ​ഗത്തിന് കൂടി അനുമതി നൽകിയേക്കും


ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായുള്ള സഹകരണത്തിൽ നിർമിക്കുന്ന സ്ഫുട്നിക് വാക്സിന് പ്രതിമാസം 850 മില്യൺ ഡോസ് ഉത്പാദിപ്പിക്കാമെന്നാണ് അവകാശവാദം.  ജോൺസൺ ആന്റ് ജോൺസൺസ് കമ്പനിയുടെ വാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ നൊവോവാക്സ്, ഭാരത് ബയോടെക്കിന്റെ തന്നെ നേസൽ വാക്സിൻ എന്നിവയടക്കം അഞ്ച് പുതിയ വാക്സിനുകൾക്ക് ഒക്ടോബറോടെ ഉപയോ​ഗാനുമതി നൽകിയേക്കുമെന്നും ആരോ​ഗ്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. 


ALSO READ:  Covid Second Wave: രൂക്ഷമായ വാക്സിൻ ക്ഷാമത്തിന് സാധ്യത,തിരുവനന്തപുരത്തടക്കം കൂടുതൽ ഡോസുകൾ ആവശ്യം,ആശുപത്രികളിൽ തിരക്ക്


സംസ്ഥാനങ്ങളിലെ വാക്സിൻ സ്റ്റോക്ക് സംബന്ധിച്ച കണക്ക് അടിയന്തരമായി നൽകാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇന്ത്യൻ നിർമിത വാക്സിനുകളായ കൊവാക്സിൻ, കൊവിഷീൽഡ് എന്നിവയാണ് ജനങ്ങൾക്ക് നൽകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. കേരളത്തിലെ വാക്‌സിൻ ക്ഷാമം ചൂണ്ടി കാണിച്ച് സംസ്ഥാന ആരോഗ്യ മന്ത്രി പ്രധാന മന്ത്രിക്ക് കത്തയച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക