വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടികൾ; അഞ്ച് വാക്സിനുകളുടെ ഉപയോ​ഗത്തിന് കൂടി അനുമതി നൽകിയേക്കും

ജോൺസൺ ആന്റ് ജോൺസൺസ് കമ്പനിയുടെ വാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ നൊവോവാക്സ്, ഭാരത് ബയോടെക്കിന്റെ തന്നെ നേസൽ വാക്സിൻ എന്നിവയടക്കം അഞ്ച് പുതിയ വാക്സിനുകൾക്ക് ഒക്ടോബറോടെ ഉപയോ​ഗാനുമതി നൽകിയേക്കുമെന്നും ആരോ​ഗ്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 11, 2021, 06:43 PM IST
  • രാജ്യത്ത് കഴിഞ്ഞ തിങ്കളാഴ്ച ഒരു ലക്ഷം പിന്നിട്ട രോ​ഗികളുടെ പ്രതിദിന കണക്ക് ആറ് ദിവസം കഴിയുമ്പോൾ ഒന്നരലക്ഷം കടന്നിരിക്കുകയാണ്
  • 24 മണിക്കൂറിനിടെ 1,52,879 പേർ കൂടി കൊവിഡ് ബാധിതരായപ്പോൾ, 839 കൊവിഡ് മരണങ്ങളും രേഖപ്പെടുത്തി
  • ഒരാഴ്ചക്കിടെ എട്ട് ലക്ഷം പേർ രോ​ഗികളാകുകയും നാലായിരത്തിലേറെ പേർ മരിക്കുകയും ചെയ്തു
  • മഹാരാഷ്ട്ര, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 80 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്
വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടികൾ; അഞ്ച് വാക്സിനുകളുടെ ഉപയോ​ഗത്തിന് കൂടി അനുമതി നൽകിയേക്കും

ന്യൂഡൽഹി: വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. റഷ്യൻ നിർമിത വാക്സിനായ സ്ഫുട്നിക്കിന് 10 ദിവസത്തിനുള്ളിൽ അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകിയേക്കും. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായുള്ള സഹകരണത്തിൽ നിർമിക്കുന്ന സ്ഫുട്നിക് വാക്സിന് പ്രതിമാസം 850 മില്യൺ ഡോസ് ഉത്പാദിപ്പിക്കാമെന്നാണ് അവകാശവാദം. ജോൺസൺ ആന്റ് ജോൺസൺസ് കമ്പനിയുടെ വാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ നൊവോവാക്സ്, ഭാരത് ബയോടെക്കിന്റെ തന്നെ നേസൽ വാക്സിൻ എന്നിവയടക്കം അഞ്ച് പുതിയ വാക്സിനുകൾക്ക് ഒക്ടോബറോടെ ഉപയോ​ഗാനുമതി നൽകിയേക്കുമെന്നും ആരോ​ഗ്യമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

സംസ്ഥാനങ്ങളിലെ വാക്സിൻ സ്റ്റോക്ക് സംബന്ധിച്ച കണക്ക് അടിയന്തരമായി നൽകാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവി‍ഡിന്റെ (Covid) രണ്ടാംഘട്ട വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടികൾ. നിലവിൽ ഇന്ത്യൻ നിർമിത വാക്സിനുകളായ കൊവാക്സിൻ, കൊവിഷീൽഡ് എന്നിവയാണ് ജനങ്ങൾക്ക് നൽകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.

ALSO READ: Covid Second Wave: രൂക്ഷമായ വാക്സിൻ ക്ഷാമത്തിന് സാധ്യത,തിരുവനന്തപുരത്തടക്കം കൂടുതൽ ഡോസുകൾ ആവശ്യം,ആശുപത്രികളിൽ തിരക്ക്

രാജ്യത്ത് കഴിഞ്ഞ തിങ്കളാഴ്ച ഒരു ലക്ഷം പിന്നിട്ട രോ​ഗികളുടെ പ്രതിദിന കണക്ക് ആറ് ദിവസം കഴിയുമ്പോൾ ഒന്നരലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 1,52,879 പേർ കൂടി കൊവിഡ് ബാധിതരായപ്പോൾ, 839 കൊവിഡ് മരണങ്ങളും രേഖപ്പെടുത്തി. ഒരാഴ്ചക്കിടെ എട്ട് ലക്ഷം പേർ രോ​ഗികളാകുകയും നാലായിരത്തിലേറെ പേർ മരിക്കുകയും ചെയ്തതോടെ കൊവിഡിന്റെ രണ്ടാം തരം​ഗം വരും ദിവസങ്ങളിലും അതിരൂക്ഷമായി തുടരുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. മഹാരാഷ്ട്ര, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 80 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ വാക്സിൻ വിമുഖത പ്രകടമാണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വിലയിരുത്തി.

ALSO READ: Covid Second Wave: പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവർ വാക്സിൻ സ്വീകരിക്കണം

വരുന്ന നാല് ദിവസം വാക്സിനേഷൻ (Vaccination) പരമാവധി ഉയർത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. വാക്സിനേഷൻ ആവശ്യമുള്ളവരെ സഹായിക്കുക, കൊവിഡ് ചികിത്സയിൽ താങ്ങാകുക, മാസ്ക് ധരിക്കുന്നതടക്കമുള്ള കൊവിഡ് മുൻകരുതൽ നടപടികൾ സ്വീകരിക്കുക, കൊവിഡ് പോസിറ്റീവ് ആയവർ ഉള്ള പ്രദേശങ്ങൾ മൈക്രോ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപോട്ട് വച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News