തിരുവനന്തപുരം: കോവിഡിൻറെ (Covid Second Wave) രണ്ടാം വരവിൽ കേരളം പകച്ചതോടെ വാക്സിൻ ക്ഷാമം ഉണ്ടായേക്കുമോ എന്ന് ആശങ്ക. തലസ്ഥാനത്ത് പോലും കോവിഡ് വാക്സിനുകൾക്ക് വലിയ കുറവാണ് നേരിടുന്നത്. വാക്സിനേഷൻ നടക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെ പലയിടത്തും വലിയ തിരക്കാണ് നേരിടുന്നത്. മാസ് വാക്സിനേഷൻ ക്യാമ്പുകൾ പലയിടത്തും നടക്കുന്നുണ്ടെങ്കിലും ഇത് കഴിയുന്നതോടെ ബാക്കിയുള്ളവർക്ക് വാക്സിൻ കിട്ടാനുള്ള സാധ്യത കുറവായിരിക്കും എന്നാണ് പറയുന്നത്.
തിരുവനന്തപുരത്ത് കൊവിഡ് വാക്സിന്‍്റെ (vaccine) നിലവിലുള്ള റീജിയണല്‍ സ്റ്റോറില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നുവെന്നാണ് വാർത്തകൾ. ഇരുപതിനായിരം ഡോസ് വാക്സീനില്‍ താഴെ മാത്രമാണ് ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്. സ്റ്റോക്ക് തീരുന്നതോടെ അടുത്ത ഘട്ട വാക്സിനേഷനെ അത് വലിയ പ്രതിസന്ധിയിലാക്കും. കഴിഞ്ഞ ദിവസമാണ് പ്രതിദിന കോവിഡ് നിരക്ക് 6000 കടന്നത് ഇതോടെ കേരളം രോഗ വ്യാപനത്തിൻറെ മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
പഞ്ചാബ്,രാജസ്ഥാൻ,ഛത്തീസ്ഖഢ്,ഡൽഹി,ഒഡീഷ,ആന്ധ്രാപ്രദേശ്,ജാർഖണ്ഡ്,ഉത്തരാഖണ്ഡ്,ആസ്സാം എന്നിങ്ങനെ ഇന്ത്യയിലെ (India) 10 സംസ്ഥാനങ്ങളാണ് രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമം നേരിടുന്നത്. ഇനിയും വാക്സിൻ ഇവിടേക്ക് എത്തിയില്ലെങ്കിൽ പ്രശ്നം രൂക്ഷമാവുമെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ സ്ഥിതി മൂർധന്യാവസ്ഥയിലെത്തിയതായാണ് റിപ്പോർട്ടുകൾ.
എന്നാൽ വാക്സിന്റെ കാര്യത്തില്‍ കേരളത്തിൽ നിലവില്‍ ഒരു പ്രതിസന്ധിയും ഇല്ലെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് (Health Department) വ്യക്തമാക്കുന്നത്. ആവശ്യത്തിനുള്ള സ്റ്റോക്ക് കൈവശമുണ്ടെന്നും പേടിക്കാനില്ലെന്നുമാണ് ആരോഗ്യവകുപ്പിൻറെ നിലപാട്. എന്നാൽ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ വകുപ്പിനും വലിയ പിടിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...