എസ്‌എസ്‌സി സിഎച്ച്എസ്എൽ 2021 (SSC CHSL 2021) പരീക്ഷ ഏപ്രിൽ 12 ന് ആരംഭിക്കും. പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം. സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ ഏപ്രിൽ 12 മുതൽ ഏപ്രിൽ 27 വരെയുള്ള തീയതികളിലാണ് സംഘടിപ്പിക്കുന്നത്.  കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയുടെ ആദ്യ ഘട്ടമാണ് ഇപ്പോൾ നടത്തുന്നത്. 

 

ലോവർ ഡിവിഷണൽ ക്ലർക്ക് (Clerk) , ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിംഗ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ പോസ്റ്റുകളിലേക്കാണ് ഇപ്പോൾ പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയിൽ വിജയിക്കുന്ന അപേക്ഷാർത്ഥികൾ രണ്ടാം ഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടും. നിയമസഭാ തെരഞ്ഞെടുപ്പ് (Assembly Election) നടക്കുന്ന സാഹചര്യത്തിൽ വെസ്റ്റ് ബംഗാളിലെ പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്.  പശ്ചിമ ബംഗാളിൽ പരീക്ഷ സെന്റര് ഉള്ളവരുടെ പരീക്ഷകൾ മേയ് 21, 22 തീയതികളിലാണ് നടത്തുന്നത്.

 


 


 


 


 


 

 


 

 


 


 


 


 


 

 


 

എസ്‌എസ്‌സി സിഎച്ച്എസ്എൽ വഴി ഉദ്യോഗാർദ്ധകളെ എടുക്കുന്ന പോസ്റ്റുകളിൽ കമ്പ്യൂട്ടർ ടെസ്റ്റ്, എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, ടൈപ്പിങ് ടെസ്റ്റ് എന്നീ പരീക്ഷകളിലൂടെയാണ് (Exam) തെരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ്, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുട്, പൊതു വിജ്ഞാനം എന്നീ മേഖലകളിൽ നിന്നാണ് പരീക്ഷകളിൽ ചോദ്യങ്ങൾ ഉണ്ടാവുക. ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ഉണ്ടായിരിക്കും.

 

https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.