KSEB യിൽ Engineer ആകാൻ തയ്യാറാണോ? കേരള PSC നിങ്ങളെ വിളിക്കുന്നു; തുടക്ക ശമ്പളം 40975 രൂപ മുതൽ 81630 രൂപ വരെ

കേരള പിഎസ്‌സിയുടെ ഒറ്റ തവണ രജിസ്‌ട്രേഷൻ പോർട്ടലായ പിഎസ്‌സി തുളസിയിലൂടെ വേണം അപേക്ഷകൾ നൽകാൻ.  അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 21 രാത്രി പന്ത്രണ്ട് മണിവരെയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 9, 2021, 03:27 PM IST
    കേരള പിഎസ്‌സിയുടെ ഒറ്റ തവണ രജിസ്‌ട്രേഷൻ പോർട്ടലായ പിഎസ്‌സി തുളസിയിലൂടെ വേണം അപേക്ഷകൾ നൽകാൻ.
    അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 21 രാത്രി പന്ത്രണ്ട് മണിവരെയാണ്.
    ആകെ 37 ഒഴുവുകളാണ് ഉള്ളത്.
    ഇലക്ട്രിസിറ്റി ബോർഡ് അസിസ്റ്റന്റ് സിവിൽ എഞ്ചിനീയർ പോസ്റ്റുകളിലെ തുടക്ക ശമ്പളം (salary) 40975 രൂപ മുതൽ 81,630 രൂപ വരെയാണ്.
KSEB യിൽ Engineer ആകാൻ തയ്യാറാണോ? കേരള PSC നിങ്ങളെ വിളിക്കുന്നു;  തുടക്ക ശമ്പളം 40975 രൂപ മുതൽ 81630 രൂപ വരെ
Thiruvananthapuram: കേരള സ്റ്റേറ്റ്  ഇലക്ട്രിസിറ്റി ബോർഡ് അസിസ്റ്റന്റ് സിവിൽ എഞ്ചിനീയർ ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala Public Service Commission) അപേക്ഷ ക്ഷണിച്ചു. ആകെ 37 ഒഴുവുകളാണ് ഉള്ളത്. കേരള പിഎസ്‌സിയുടെ ഒറ്റ തവണ രജിസ്‌ട്രേഷൻ പോർട്ടലായ പിഎസ്‌സി തുളസിയിലൂടെ വേണം അപേക്ഷകൾ നൽകാൻ. https://thulasi.psc.kerala.gov.in/thulasi/myhome.php എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ അയയ്‌ക്കേണ്ടത്. 
 
ഇലക്ട്രിസിറ്റി ബോർഡ് അസിസ്റ്റന്റ് സിവിൽ എഞ്ചിനീയർ പോസ്റ്റുകളിലെ തുടക്ക ശമ്പളം (salary) 40975 രൂപ മുതൽ 81,630 രൂപ വരെയാണ്.  അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 21 രാത്രി പന്ത്രണ്ട് മണിവരെയാണ്. ഈ ഒഴിവുകളുടെ പ്രാബല്യം കുറഞ്ഞത് ഒരു വർഷത്തേക്കാണ്. 19 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്കാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. അതായത് 1981 ജനുവരി 2 നും 2002 ജനുവരി 1 നും ഇടയിൽ ജനിച്ചവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
 
 
അപേക്ഷിക്കാനുള്ള യോഗ്യത
 
അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എജിനീറിങ്ങിൽ  ബിരുദമോ അല്ലെങ്കിൽ സിവിൽ എഞ്ചിനീറിങ്  (Engineering) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേഴ്സിന്റെ അംഗത്വ പരീക്ഷയുടെ അസോസിയേറ്റ് സെക്ഷൻ എ & ബി യിൽ പാസ് ചെയ്തിരിക്കണം. അത് കൂടാതെ ഇതേ മേഖലയിൽ 4 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
 
 
തിരഞ്ഞെടുക്കപ്പെട്ട് ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗാർഥികൾ രണ്ട് വര്ഷം വരെ പ്രൊബേഷൻ കാലയളവിൽ ആയിരിക്കും. ടെസ്റ്റും അഭിമുഖവും നടത്തിയാണ് ഉദ്യോഗാർത്ഥികളെ ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കുന്നത്. പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് തന്നെ അഡ്മിഷൻ കാർഡ് പിഎസ്‌സി തുളസി വെബ്‌സൈറ്റിൽ (Website) നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

Trending News