ഭുജ്: ഗുജറാത്തിലെ സഹജാനന്ദ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച്‌ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെനാലുപേര്‍ അറസ്റ്റില്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

കോളേജ് പ്രിന്‍സിപ്പാള്‍, കോര്‍ഡിനേറ്റര്‍, സൂപ്പര്‍വൈസര്‍, വനിതാ പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ടുദിവസത്തെയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.


പൊലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രിന്‍സിപ്പാള്‍ റീത്താ റാണിങ്ക, ഹോസ്റ്റര്‍ റെക്ടര്‍ റമീല ബെന്‍, പ്യൂണ്‍ നൈന എന്നിവരെഅന്വേഷണവിധേയമായി കോളേജ് മാനേജ്മെന്റ് ശനിയാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു.


കൂടാതെ കോളേജുമായി ബന്ധമുള്ള ഒരു യുവതിയെക്കുറിച്ചും എഫ്ഐആറില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം. ആര്‍ത്തവകാലത്ത് ഹോസ്റ്റല്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന നിയമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പാലിക്കുന്നില്ലയെന്ന്‍ ആരോപിച്ച് കഴിഞ്ഞ ആഴ്ചയാണ് 68 വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തിലുള്ള സംഘംഅടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയത്.


സംഭവത്തില്‍ 60 വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുറംലോകം അറിയുന്നത്. മാത്രമല്ല സംഭവം വിവാദമായതിനെ തുടര്‍ന്ന്‍ ദേശീയ വനിതാകമ്മീഷന്‍ ഉള്‍പ്പടെ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു.