മുംബൈ: ദീപാവലിയോടനുബന്ധിച്ച് ഓഹരി വിപണിക്ക് നവംബര്‍ എട്ടിനും അവധിയാണ്.  


ബിഎസ്ഇയിലും എന്‍എസ് സിയിലും ഓഹരി വ്യാപാരം നടക്കുന്നില്ല. മെറ്റല്‍, ബുള്ളിയന് ഉള്‍പ്പടെയുള്ള കമ്മോഡിറ്റി മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നില്ല. 
 
ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സ് 245 പോയന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റിയാകട്ടെ 68 പോയന്റും ഉയര്‍ന്നു.