Covid 19 രോഗബാധ മൂലം അനാഥരായ കുട്ടികളെ അനധികൃതമായി ദത്തെടുക്കുന്നത് തടയണമെന്ന് സുപ്രീം കോടതി
കുട്ടികളുടെ പേരുവിവരങ്ങൾ വെളുപ്പെടുത്തി കൊണ്ട് എൻജിഒകൾ പണപിരിവ് നടത്തുന്നതും തടയണമെന്ന് അറിയിച്ചിട്ടുണ്ട്.
New Delhi: കോവിഡ് (Covid 19) രോഗബാധയുടെ സാഹചര്യത്തിൽ അനാഥരായ (Orphaned) കുട്ടികളെ അനധികൃതമായി ദത്തെടുക്കുന്ന (Adoption)നടപടികൾ തടയണമെന്ന് സുപ്രീം കോടതി (Supreme Court) ഇന്ന് സംസ്ഥാനങ്ങളോടും , കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. മാത്രമല്ല കുട്ടികളുടെ പേരുവിവരങ്ങൾ വെളുപ്പെടുത്തി കൊണ്ട് എൻജിഒകൾ പണപിരിവ് നടത്തുന്നതും തടയണമെന്ന് അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് എൽ നാഗേശ്വര റാവുവിന്റെയും ജസ്റ്റിസ് അനിരുദ്ധ് ബോസിന്റേയും നേതൃത്വത്തിലുള്ള സുപ്രീം കോടതി (Supreme Court) ബെഞ്ചാണ് അനധികൃതമായി ദത്തെടുക്കൽ നടത്തുന്ന സർക്കാർ ഇതര സംഘടനകൾക്കും വ്യക്തികൾക്കും എതിരെ നടപടി എടുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിദ്ദേശം നൽകിയത്.
2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ളതല്ലാത്ത ഒരു ദത്തെടുക്കലും അനുവദിക്കാരുത്തെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മീഷന് അനധികൃത ദത്തെടുക്കൽ നടക്കുന്നുവെന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു.
ALSO READ: New coronavirus variant: രാജ്യത്ത് വീണ്ടും ഒരു കോവിഡ് വകഭേദം കൂടി കണ്ടെത്തി
നിരവധി ആളുകളും, സംഘടനകളും (Organisations) ഇത്തരത്തിൽ അനാഥരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നെന്നും അത് അനധികൃത ദത്തെടുക്കലിനും പണ പിരിവിനും ഉപയോഗിക്കുന്നുവെന്നുമാണ് പരാതികളെ ലഭിച്ചത്. NCPCR നൽകുന്ന വിവരങ്ങൾ അനുസരിച്ച് 3621 കുട്ടികളാണ് കോവിഡ് രോഗബാധ മൂലം അനാഥരായത്.
അത്കൂടാതെ 26,176 കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. 2021 ഏപ്രിൽ 1 മുതൽ ജൂൺ 5 വരെയുള്ള തീയതികളിൽ മാത്രം ഉപേക്ഷിക്കപ്പെട്ടത് 274 കുട്ടികളാണ്. ഈ കുട്ടികൾക്ക് കേന്ദ്ര സർക്കാരിന്റെയോ, സംസ്ഥാന സർക്കാരുകളുടെയോ ധനസഹായം ഉടൻ എത്തിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...