ന്യൂഡൽഹി: വിവിധ ഹൈക്കോടതികളിൽ നിന്നുള്ള അഞ്ച് ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് കൊളജീയം. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പാറ്റ്ന ഹൈക്കോടതി ജഡ്ജി എ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരാക്കാനാണ് കൊളീഡിയം ശുപാർശ ചെയ്തിരിക്കുന്നത്. നിലവിൽ സുപ്രീം കോടതിയിൽ ആറ് ഒഴിവുകളാണുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ചേർന്ന സുപ്രീം കോടതി കൊളീജിയം യോഗത്തിലാണ് ഈ പേരുകൾ ശുപാർശ ചെയ്തത്. ഈ പേരുകൾ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ സുപ്രീം കോടതിയിൽ 33 ജഡ്ജിമാരുണ്ടാകും.


LAC Clash: കേന്ദ്രത്തിൽ മോദി സർക്കാർ ഉള്ളിടത്തോളം കാലം ഒരിഞ്ച് ഭൂമി പോലും ആർക്കും പിടിച്ചെടുക്കാൻ കഴിയില്ല, അമിത് ഷാ


New Delhi: കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ BJP സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം ഇന്ത്യയുടെ  ഒരിഞ്ച് ഭൂമി പോലും ആർക്കും പിടിച്ചെടുക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശിക്കവേ ആണ് ആദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 


രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ എഫ്‌സിആർഎ (Foreign Contribution Regulation Act - FCRA) രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങൾ ഒഴിവാക്കാനാണ് കോൺഗ്രസ് അതിർത്തി പ്രശ്‌നം സഭയില്‍ ഉന്നയിച്ചത് എന്ന്  അമിത്  ഷാ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയിൽ നിന്ന് 1.35 കോടി രൂപ  ഗ്രാന്‍റ്  ലഭിച്ചിട്ടുണ്ടെന്നും അത് എഫ്‌സിആർഎ നിയമത്തിനും അതിന്‍റെ മാനദണ്ഡങ്ങൾക്കും അനുസരിച്ചല്ലെന്നും അതിനാൽ അതിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു. 


Also Read: India-China Border Clash: അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികർക്ക് ശക്തമായ തിരിച്ചടി നൽകിയെന്ന് രാജ്നാഥ് സിങ്


 


നെഹ്‌റുവിന്‍റെ ചൈനയോടുള്ള സ്‌നേഹം കാരണമാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം ഉപേക്ഷിച്ചത്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ ഉള്ളിടത്തോളം കാലം നമ്മുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കൈവശപ്പെടുത്താൻ കഴിയില്ല, ഇന്ത്യൻ സൈനികരുടെ ധീരതയെ പ്രകീർത്തിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ