ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തെക്കുറിച്ചുള്ള കേസ് പരി​ഗണിക്കുന്നതിനിടെ സുപ്രീംകോടതിയിൽ (Supreme Court) അസാധാരണ നീക്കങ്ങൾ. എതിർപ്പിനെ തുടർന്ന് അമിക്കസ് ക്യൂറി ചുമതലയിൽ നിന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിന്മാറി. ഹൈക്കോടതികളിലെ കൊവിഡ് (Covid) കേസുകൾ എല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് സാഹചര്യം നേരിടുന്നതിനുള്ള ദേശീയ പദ്ധതി സമർപ്പിക്കാനാണ് സുപ്രീംകോടതി ഇന്നലെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. കേസിൽ അമിക്കസ് ക്യൂറിയായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ സുപ്രീംകോടതി നിയോ​ഗിക്കുകയും ചെയ്തു.


ALSO READ: Covid 19: France ഇന്ത്യക്കൊപ്പമുണ്ടെന്ന് Emmanuel Macron; എല്ലാവിധ പിന്തുണയും നൽകുമെന്നും ഫ്രഞ്ച് പ്രസിഡന്റ്


എന്നാൽ തമിഴ്നാട്ടിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ വേദാന്ത കമ്പനിക്കായി ഹാജരാകുന്ന ഹരീഷ് സാൽവെയെ 
നിയോ​ഗിച്ചതിനെ എതിർത്ത് ആക്ടിവിസ്റ്റായ സാകേത് ​ഗോഖലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു. കോടതിയിൽ തർക്കത്തിന്റെ കാരണമായി മാറാൻ ആകില്ലെന്നും ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും ഹരീഷ് സാൽവെ ആവശ്യപ്പെട്ടു. കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് വ്യക്തമാക്കിയ ബെഞ്ച് സാൽവെയുടെ ആവശ്യം അം​ഗീകരിച്ചു. കേസ് ചൊവ്വാഴ്ച പരി​ഗണിക്കാനായി മാറ്റി.


ഹൈക്കോടതികളിലെ കേസ് മാറ്റാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലെ ജസ്റ്റിസ് നാ​ഗേശ്വർ റാവു. ഹൈക്കോടതികളുടെ പരി​ഗണനയിലുള്ള കേസുകൾ മാറ്റുന്നതിന് എതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.


അതേസമയം, തൂത്തുക്കുടിയിലെ വേദാന്ത പ്ലാൻ് ഓക്സിജൻ (Oxygen) ഉത്പാദനത്തിനായി തുറക്കുന്നതിനെ തമിഴ്നാട് സർക്കാർ എതിർത്തു. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയ കോടതി സത്യവാങ്മൂലം നൽകാൻ തമിഴ്നാടിന് നിർദേശം നൽകി. ആരോ​ഗ്യ അടിയന്തരാവസ്ഥയെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും നാടകീയ നീക്കങ്ങൾ കാരണം കോടതിയിൽ നിന്നുള്ള സുപ്രധാന തീരുമാനങ്ങളും നിർദേശങ്ങളും വൈകുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.