ശബരിമല പുന:പരിശോധനാ ഹര്‍ജി ജനുവരി 13 ന് പരിഗണിക്കും.ഹര്‍ജി ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുക.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപെട്ട് എഴുപതോളം ഹര്‍ജികളാണ് പരിഗണിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ ഹര്‍ജി എഴംഗ ഭരണഘടനാ ബഞ്ചിനാണ് വിട്ടിരുന്നത്.യുവതീ പ്രവേശനത്തില്‍ അഞ്ചംഗ ബഞ്ച് കഴിഞ്ഞ നവംബറില്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ഒന്‍പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കുക.മതപരമായ ആചാരങ്ങളുടെ അനിവാര്യത,ഭരണഘടനാ ധാര്‍മികത,ഭരണഘടനാപരമായി യുവതികള്‍ക്കുള്ള അവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോ  തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് വിശാല ബഞ്ച് പരിശോധിക്കുക.


ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് കൊണ്ട് 2018 സെപ്റ്റംബര്‍ 28 ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജികളും 2006 ല്‍ യുവതീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍  നല്‍കിയ ഹര്‍ജികളുമാണ് ജനുവരിയില്‍ പരിഗണിക്കുക എന്ന് സുപ്രീം കോടതി അഡീഷണല്‍ രജിസ്ട്രാര്‍ കേസിലെ കക്ഷികള്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു.


വിധി നടപ്പിലാക്കുന്നതില്‍ സാവകാശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ അപേക്ഷയും ബെഞ്ച്‌ മുന്‍പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായുള്ള ബഞ്ചിന്‍റെ അവസാന പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകും.