ജമ്മു കശ്മീരിൽ Drone കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
സത്വാരി മേഖലയിൽ ഇന്ന് പുലർച്ചെ 4.05 ന് ഡ്രോൺ കണ്ടതായാണ് റിപ്പോർട്ട്
ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ (Drone) കണ്ടെത്തിയതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സത്വാരി മേഖലയിൽ ഇന്ന് പുലർച്ചെ 4.05 ന് ഡ്രോൺ കണ്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ സൈന്യവും ജമ്മുകശ്മീർ പൊലീസും അന്വേഷണം (Investigation) ആരംഭിച്ചു.
ജമ്മുകശ്മീരിലെ വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം കനത്ത ജാഗ്രതയാണ് സൈന്യം പുലർത്തുന്നത്. ജമ്മുകശ്മീരിലും ലഡാക്കിലും എല്ലാതരം ഡ്രോണുകൾക്കും ആളില്ലാതെ പറക്കുന്ന മറ്റ് ഉപകരണങ്ങൾക്കും നിയന്ത്രണം (Restrictions) ഏർപ്പെടുത്തിയിരുന്നു.
ALSO READ: രാജ്യത്ത് Drone ഉപയോഗത്തിന് പുതിയ മാർഗരേഖ; ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ
സൈനിക കേന്ദ്രങ്ങൾക്ക് സമീപമാണ് തുടർച്ചയായി ഡ്രോൺ സാന്നിധ്യം കണ്ടെത്തുന്നത്. 12ലധികം ഡ്രോണുകളാണ് ഇതുവരെ പല ദിവസങ്ങളിലായി ജമ്മുകശ്മീർ അതിർത്തികടന്ന് പറക്കുന്നതായി സൈന്യം (Indian Army) കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy