മതസൌഹാർദത്തിനായി മികച്ച ഉദാഹരണം നല്‍കിക്കൊണ്ട്  അയോദ്ധ്യയിലെ ഒരു ക്ഷേത്രത്തിലെ ഭാരവാഹികള്‍  അവരുടെ സ്ഥലത്ത്, 300 വര്‍ഷം പഴക്കമുള്ള ഇടിച്ചുപൊളിച്ച മുസ്ലിം പള്ളി പുനർനിർമിക്കാനുള്ള അനുമതി നല്‍കി. മാത്രമല്ല അതിനു ആവശ്യമായ പണവും നല്‍കാമെന്നും ഭാരവാഹികള്‍ അറിയിച്ചു. 1992 ൽ അയോധ്യയിൽ ബാബറി മസ്ജിദ് തകർത്തത് രാജ്യത്തെമ്പാടും വർഗീയ കലാപം സൃഷ്ടിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

2016 ൽ ആലാംഗിരി മസ്ജിദ്  പുതുക്കിപ്പണിയാനും അതിനു വേണ്ട  ചെലവ് വഹിക്കാനും ഹനുമാന്‍ഗിരി ക്ഷേത്രം ഭാരവാഹികള്‍ തയാറായി. മാത്രമല്ല, മുസ്ലിം സഹോദരങ്ങളോട് ക്ഷേത്ര പരിസരത്ത് പ്രാർത്ഥന നടത്താനുമുള്ള അനുമതിയും നല്‍കി.


ഞാന്‍ ഞങ്ങളുടെ മുസ്ലിം സഹോദരങ്ങളോട്, ഞങ്ങളുടെ സ്വന്തം ചെലവിൽ  മസ്ജിദ് പുനരുദ്ധരിക്കാനും ഒപ്പം പുതുക്കിപ്പണിയാനും ആവശ്യപ്പെട്ടിരുന്നു.  കൂടാതെ ക്ഷേത്ര പരിസരത്ത് പ്രാർത്ഥന നടത്തുന്നതിനുവേണ്ടി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും നൽകി. ഇത് ഒരു ' ദൈവത്തിൻറെ ആലയ'മെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത് അതുകൊണ്ടുതന്നെ അവര്‍ക്കും അവസരം നല്‍കുന്നതില്‍ തെറ്റില്ല  എന്ന് ഹനുമാന്‍ഗിരി ക്ഷേത്രത്തിലെ ചീഫ് പുരോഹിതൻ മഹന്ത് ജ്ഞാൻ ദാസ് ദിവസേന അറിയിച്ചു.


അതേസമയം, ടൈംസ്‌ ഓഫ് ഇന്ത്യയില്‍ വന്ന ഒരു റിപ്പോര്‍ട്ട്‌  പ്രകാരം 17 നൂറ്റാണ്ടില്‍ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്‍റെ മേല്‍നോട്ടത്തില്‍ പണി കഴിപ്പിച്ച  ആലാംഗിരി മസ്ജിദ് അപകടകരമാണെന്നും ഇതില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചു കൊണ്ടുള്ള നോട്ടീസ് പ്രാദേശിക മുനിസിപ്പൽ കമ്മിറ്റി പുറപ്പെടുവിച്ചിരുന്നു.