ന്യൂഡല്‍ഹി:  ഇന്ത്യയില്‍ കോവിഡ്‌ വ്യാപനത്തില്‍ മുഖ്യ പങ്കുവഹിച്ചത് തബ്‌ലീഗി ജമാഅത്ത്  പ്രവര്‍ത്തകരാണെന്ന വാദം നിലനില്‍ക്കെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി...


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി നിസാമുദ്ദീന്‍ തബ്‍ലീഗി മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് ബിഹാര്‍ മുസഫര്‍പൂര്‍ എം.പിയായ അജയ് നിഷാദ് വിവാദ പ്രസ്താവന നടത്തിയത്. കോവിഡിന് വ്യാപനത്തിന് കാരണമായ മുസ്ലിം മതപ്രചാരക പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണമെന്നായിരുന്നു ബി.ജെ.പി എം.പിയുടെ പ്രസ്താവന.
 
‘മദ്രസകളില്‍ കുട്ടികളെ മൗലികവാദ൦ മാത്രമാണ് പഠിപ്പിക്കുന്നത്. മാത്രവുമല്ല, അവര്‍ക്ക് തെറ്റായ വിദ്യാഭ്യാസമാണ് നല്‍കുന്നത്. തബ്‍ലീഗി  ജമാഅത്തുകളാണ് അക്ഷരാര്‍ത്ഥത്തില്‍ രാജ്യം മുഴുവന്‍ കൊറോണ വ്യാപിപ്പിച്ചത്  അവര്‍ക്ക് വിദ്യാഭ്യാസത്തിന്‍റെ കുറവുണ്ട്',  ണ്ടെന്നും’ ബി.ജെ.പി എം.പി അജയ് നിഷാദ്  പറഞ്ഞു. 


അജയ് നിഷാദിന്‍റെ മണ്ഡലമായ മുസഫര്‍പൂരില്‍ കോവിഡ് ബാധ വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് എം.പി വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. മുസഫര്‍പൂര്‍ ഗ്രീന്‍ സോണ്‍ ആയിരുന്നെന്നും പുറത്തുനിന്നും ആളുകള്‍ എത്തിയതോടെ പോസിറ്റീവ് കേസുകള്‍ വരാന്‍ തുടങ്ങിയെന്നും എം.പി പറഞ്ഞു.  


കൊറോണ കാലത്ത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ പാടില്ലെന്ന ആഹ്വാനം നിലനില്‍ക്കെ  BJP എം.പിയുടെ പ്രസ്താവന മറ്റൊരു വിവാദത്തിന്  തുടക്കമിടുകയാണ്...