ചെന്നൈ:  തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ മൂന്ന് ദിവസത്തിനുള്ളില്‍ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടെതിനെ തുടര്‍ന്നാണ് മുറിയിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് എഐഎഡിഎംകെ പാർട്ടി വക്​താവ്​ സി.പൊന്നയ്യൻ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൃത്രിമ ശ്വസന സംവിധാനം എടുത്തുമാറ്റിയിട്ടുണ്ട്. ഒരാഴ്​ചയായി അവർക്ക്​ അർധ ഖരാവസ്​ഥയിലുള്ള ഭക്ഷണം നൽകുന്നു. ആളുകളോട്​ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 


ഇന്നലെ, ജയലളിതയുടെ ആരോഗ്യനിലയില മെച്ചപ്പെട്ടതായി എഐഎഡിഎംകെ വക്താവ് എസ്. രാമചന്ദ്രന് പറഞ്ഞിരുന്നു‍. ജയലളിത സാധാരണ ജീവിതത്തിലേക്കു മടങ്ങിവരുന്നതായും പൊതു പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്നും രാമചന്ദ്രന്‍ അറിയിച്ചു. 


പനിയും നിർജലീകരണവും മൂലം സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘമാണ് ജയലളിതയെ ചികിത്സിക്കുന്നത്.