ചെന്നൈ: മദ്രാസ്‌ ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണം അന്വേഷിക്കാന്‍ സിബിഐ ഡയറക്ടര്‍ക്ക് തമിഴ്നാട് സര്‍ക്കാരിന്‍റെ ശുപാര്‍ശ.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ മദ്രാസ് ഹൈക്കോടതി അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ ഈ പുതിയ നീക്കം. രാഷ്ട്രീയപരമായി കൂടി പ്രതിരോധത്തിലേക്ക് നിങ്ങുന്ന ഘട്ടത്തിലാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് ഇപ്പോള്‍ സര്‍ക്കാര്‍തന്നെ രംഗത്തെത്തിയത്.


ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ മടിക്കുകയാണോയെന്ന്‍ സംശയമുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.


നേരത്തെ ഫാത്തിമ ലത്തീഫിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറാമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ മദ്രാസ് ഐഐടിയ്ക്കു മുന്നില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം.


2006 മുതല്‍ മദ്രാസ്‌ ഐഐടിയില്‍ നടന്ന 14 മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലോക് തന്ത്രിക് നേതാവ് സലിം മടവൂര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ നിര്‍ദ്ദേശം.


മതപരമായ വിവേചനവും ചില അധ്യാപകരില്‍നിന്നും മാനസികപീഡനവും ഫാത്തിമ നേരിട്ടിരുന്നുവെന്ന് സലീം മടവൂര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.


ഇതിനിടയില്‍ മദ്രാസ്‌ ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫാത്തിമയുടെ കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.


വനിതാ ഐജിയുടെ നേതൃത്വത്തിലായിരിക്കും സിബിഐ അന്വേഷണം നടത്തുകയെന്നും അമിത് ഷാ പറഞ്ഞിരുന്നു. മാത്രമല്ല ഐഐടികളിലെ മരണം വിശദമായി അന്വേഷിക്കണമന്നും ആവശ്യപ്പെട്ടിരുന്നു.


Also read: ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തും: അമിത് ഷാ