ചെന്നൈ :  തമിഴ് നാട്ടില്‍ ആശങ്ക വിതച്ച് കൊറോണ വൈറസ്  വ്യാപിക്കുന്നു...  ഇന്ന് പുതുതായി  75 പേര്‍ക്ക് കൂടിയാണ്  കൊറോണ ബാധ സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധ സ്ഥിരീകരിച്ച   75 പേരില്‍ 74 പേരും ഡല്‍ഹിയില്‍ തബ്‌ലീഗി  ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആണെന്നാണ്  റിപ്പോര്‍ട്ട്.


കൂടാതെ, ഇതുവരെ  ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ 264 പേരുടെ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവാണ്.


അതേസമയം, രോഗികളുടെ  നില തൃപ്തികരമാണെന്നും 7 പേര്‍ സുഖംപ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 17 ലാബുകളിലായി 12,000 സാമ്പിളുകള്‍ പരിശോധിക്കാനുള്ള ശേഷി തമിഴ്‌ നാടിനുണ്ട്.


കോയമ്പത്തൂര്‍, ഈറോഡ്, തിരുനെല്‍വേലി, നാമക്കല്‍, തേനി എന്നീ  ജില്ലകളില്‍  വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്


അതേസമയം  110  പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊറോണ  വൈറസ് ബാധ സ്ഥിരീകരിച്ചത്.  അവര്‍ എല്ലാവരും ഡൽഹിയിലെ മതസമ്മേളനവുമായി ബന്ധമുള്ളവരായിരുന്നു.  ആദ്യമായാണ്  ഒരു സംസ്ഥാനത്ത്  ഇത്രയധികം പേര്‍ക്ക്  ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്..


അതേസമയം, ഡല്‍ഹി നി​സാ​മു​ദ്ദീ​നി​ല്‍ നടന്ന തബ്‌ലീഗി  ജമാഅത്ത് സമ്മേളനത്തിന്‍റെ പേരില്‍ വലിയ വില കൊടുക്കേണ്ടിവന്നിരിയ്ക്കുകയാണ്  തമിഴ് നാടിന് ....