Mizoram Quary Collaps: മിസോറാമിൽ ക്വാറി തകർന്ന് പത്ത് മരണം; നിരവധി പേരെ കാണാതായി
Mizoram Quary Collaps Updates: പലരും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് പോലീസ് അറിയിച്ചു. വിഷയത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഐസ്വാള്‍: മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്തു പേര് മരിച്ചതായി റിപ്പോർട്ട്. അപകടത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത്.
Also Read: അറബിക്കടലിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി; സുനാമി സാധ്യതയില്ലെന്ന് വിദഗ്ധർ
പലരും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് പോലീസ് അറിയിച്ചു. വിഷയത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതായും പോലീസ് അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ കനത്ത മഴ തുടരുകയാണ്. ഹന്തറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലും രൂക്ഷമായതായാണ് റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ടായതായും റിപ്പോർട്ടുണ്ട്. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read: ബുധൻ മിഥുനത്തിലേക്ക് സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർ ജൂൺ മാസം പൊളിക്കും!
അന്തര്‍ സംസ്ഥാന പാതകളിലും മണ്ണിടിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് പുറം ലോകവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യ സര്‍വീസുകള്‍ക്ക് പുറമെയുള്ള എല്ലാ സര്‍ക്കാര്‍ ജീനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം നൽകിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.