New Delhi : ഹിമാചലിൽ മലയുടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞ് (Landslide) വീണ്  9 പേർ മരിച്ചതായി റിപ്പോർട്ട്. ഹിമാചൽ പ്രദേശിലെ (Himachal Pradesh) കിണ്ണൗർ ജില്ലയിലാണ് (Kinnaur District) സംഭവം. കിണ്ണൗരിലെ സംഗ്ലാ-ചിത്കുൾ റോഡിലേക്കാണ് മലയിൽ വലിയ പാറ കഷ്ണങ്ങളും റോഡിലേക്ക് വന്ന് പതിച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : Maharashtra Landslide : മഹാരാഷ്ട്രയിൽ മണ്ണിടിച്ചിലിനെ തുടർന്ന് 73 പേർ മരിച്ചു; 47 പേർക്കായി തിരച്ചിൽ തുടരുന്നു


അതുവഴി യാത്ര പോയവരാണ് മണ്ണിടിച്ചിലിൽ കുടുങ്ങി പോയത്. മരണ സംഖ്യ ഉയരാൻ സാധ്യത ഉണ്ട്. 11 പേരടങ്ങിയ വാഹനത്തിന്റെ മുകളിലേക്ക് വന്നാണ് പാറ കഷ്ണങ്ങൾ വന്നടിച്ചത്. എട്ട് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മറ്റൊരാൾ ആശുപ്ത്രിയിലേക്കെകത്തുന്നതിന് മുമ്പ് മരണമടയുകയായിരുന്നു.


ALSO READ : Maharashtra Rain : കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് മഹാരാഷ്ട്രയിൽ 76 പേർ മരിച്ചു; 90,000 പേരെ മാറ്റി പാർപ്പിച്ചു


മലയുടെ മുകളിൽ നിന്ന് മണ്ണും പാറകളും അടിവാരത്തെ റോഡിൽ വന്ന പതിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങൾ പ്രചരിക്കുകയും ചെയ്തു. വലിയ പാറ കഷ്ണങ്ങൾ വന്ന് പതിച്ച് ബത്സേരി പാലം തകരുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.  


ALSO READ : Maharashtra Landslide : മഹാരാഷ്ട്രയിലെ റായ്‌ഗഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് 36 പേർ മരിച്ചു


പൊലീസ് പ്രദേശത്തെത്തി രക്ഷ പ്രവർത്തനം തുടരുകയാണ്. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക