Maharashtra Landslide : മഹാരാഷ്ട്രയിലെ റായ്‌ഗഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് 36 പേർ മരിച്ചു

ഇന്നലെ രാത്രിയോടെയാണ് റായ്‌ഗഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Jul 23, 2021, 02:39 PM IST
  • മഹാരാഷ്ട്രയുടെ കൊങ്കൺ പ്രദേശത്ത് ഉണ്ടായ കനത്ത മഴയിൽ ആയിരകണക്കിന് ജനങ്ങളാണ് പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഒറ്റപ്പെട്ടത്.
  • ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിവരികെയാണ് .
  • മുംബൈയിൽ (Mumbai) നിന്ന് 70 കിലോമീറ്റര് അകലെയാണ് ഇപ്പോൾ പ്രളയം ഉണ്ടായ പ്രദേശം.
  • ഇന്നലെ രാത്രിയോടെയാണ് റായ്‌ഗഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
Maharashtra Landslide :  മഹാരാഷ്ട്രയിലെ റായ്‌ഗഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് 36 പേർ മരിച്ചു

Raigad : മഹാരാഷ്ട്രയിലെ (Maharashtra) റായ്‌ഗഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 36 പേർ മരിച്ചു. മഹാരാഷ്ട്രയുടെ കൊങ്കൺ പ്രദേശത്ത് ഉണ്ടായ കനത്ത മഴയിൽ ആയിരകണക്കിന് ജനങ്ങളാണ് പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഒറ്റപ്പെട്ടത്. ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിവരികെയാണ് .

മുംബൈയിൽ (Mumbai)  നിന്ന് 70 കിലോമീറ്റര് അകലെയാണ് ഇപ്പോൾ പ്രളയം ഉണ്ടായ പ്രദേശം. വീടുകളിൽപെട്ട് പോയ ആളുകളോട് വീടിന് മുകളിൽ കയറി രക്ഷാപ്രവർത്തകർക്ക് ശ്രദ്ധിക്കാനാകുന്ന തരത്തിൽ നില്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് റായ്‌ഗഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

ALSO READ: Heavy rain in Maharashtra മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; കൊങ്കണിൽ ആറായിരത്തോളം ട്രെയിൻ യാത്രക്കാർ കുടുങ്ങി

മണ്ണിടിച്ചിൽ (Landslide)ഉണ്ടായ ഒരു പ്രദേശത്ത് നിന്ന് 32 പേരെയും മറ്റൊരുടത്ത് നിന്ന് 4 പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാവികസേനയിൽ നിന്നുള്ള രണ്ട് രക്ഷാപ്രവർത്തക സേനയെയും, 12 പ്രാദേശിക ദുരിതാശ്വാസ സംഘങ്ങൾ, രണ്ട് തീരസംരക്ഷണ സേന, നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ടീമിന്റെ  (എൻ‌ഡി‌ആർ‌എഫ്) മൂന്ന് സംഘങ്ങൾ എന്നിവരെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. 

ALSO READ: Mumbai Land Slide : മുംബൈയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 20 ആയി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

മഹാരാഷ്ട്രയില്‍ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. പലയിടങ്ങളിലും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. രത്‌നഗിരി ജില്ലയിലെയും റെയ്ഗാഡ് ജില്ലയിലെയും വിവിധ നദികള്‍ അപകട നിരപ്പിന് മുകളിലാണ്.

ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ orange alert

രത്‌നഗിരി ജില്ലയിലെ ചിപ്ലുണിലും മഴക്കെടുതി രോക്ഷമാണ്. പ്രദേശത്ത് കുടുങ്ങിപോയവരെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. വെള്ളക്കെട്ട് രൂക്ഷമായതോടെ മുംബൈ-ഗോവ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. ചിപ്ലുണില്‍ മാര്‍ക്കറ്റുകളും, റെയില്‍വേ, ബസ് സ്റ്റേഷന്‍ എന്നിവയും വെള്ളത്തിനടിയിലായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News