ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ ഒരു കുഞ്ഞതിഥി എത്തിയ വിവരം ചിത്രത്തോടൊപ്പം പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കുഞ്ഞ് പ്രധാനമന്ത്രിയുടെ മടിയില്‍ ഇരിക്കുന്നതും പ്രധാനമന്ത്രി കുഞ്ഞിനെ കളിപ്പിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് പ്രധാനമന്ത്രി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നത്. എന്നാല്‍ ആ കുഞ്ഞ് അരെന്ന്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല...!!


എന്നാല്‍, ചിത്രം വൈറലായാതോടെ പ്രധാനമന്ത്രിയ്ക്കൊപ്പമുള്ള കുഞ്ഞ് ആരെന്നുള്ള ചോദ്യവും ഉയര്‍ന്നു. അവസാനം കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തി. ആ കുഞ്ഞതിഥി മറ്റാരുമല്ല, ഉജ്ജയിനില്‍നിന്നുള്ള രാജ്യസഭാ എംപി സത്യനാരായണ്‍ ജതിയയുടെ കൊച്ചുമകന്‍ ആയിരുന്നു അത്. 


രാജ്യസഭാ എംപി സത്യനാരായണ്‍ ജതിയ സകുടുംബം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ മടിയില്‍ ഇരിക്കാനും ലാളനം ഏറ്റുവാങ്ങാനുമുള്ള ഭാഗ്യം തന്‍റെ കൊച്ചുമകന് ലഭിച്ചു, ആ ക്ഷണം വളരെ ഹൃദയസ്പര്‍ശിയായിരുന്നു എന്ന് സത്യനാരായണ്‍ ജതിയ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ ലാളിച്ച പ്രധാനമന്ത്രി വല്യച്ഛനെപ്പോലെ വലുതാവുമ്പോള്‍ എംപിയായി ഡല്‍ഹിയില്‍ എത്തണമെന്ന്‍ സ്നേഹത്തോടെ കുഞ്ഞിനോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. 


പ്രധാനമന്ത്രിയ്ക്ക് കുട്ടികളോട് പ്രത്യേക വാത്സല്യമാണ്. പല അവസരങ്ങളിലും അദ്ദേഹം തന്‍റെ സുരക്ഷ അവഗണിച്ചുകൊണ്ട് കുട്ടികളോട് സംസാരിക്കാന്‍ അവസരം കണ്ടെത്താറുണ്ട്.