ഡെറാഡൂണ്‍: പ്രളയത്തിലകപ്പെട്ട കാറില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.  രക്ഷപെട്ട് സെക്കന്റുകള്‍ക്കകം കാര്‍ ഒലിച്ചുപോയി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നഗരത്തിലായിരുന്നു സംഭവം. കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞ് റോഡില്‍ കുത്തിയൊഴുകിയതോടെ വാഹനങ്ങളും ഒലിച്ചുപോകുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാര്‍ യാത്രക്കാരായ നാല് യുവാക്കളാണ് പ്രളയ ജലത്തിന്‍റെ താണ്ഡവത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കരകവിഞ്ഞ് റോഡില്‍ കുത്തിയൊഴുകിയ വെള്ളപാച്ചിലില്‍ അകപ്പെടുകയായിരുന്നു.


ശക്തമായി ഒഴുകി വന്ന വെള്ളത്തിനിടയില്‍ കാറുമായി പെട്ടുപോയ യുവാക്കള്‍ അടുത്തുള്ള വാഹനങ്ങളുടെ മുകളില്‍ കയറി രക്ഷപ്പെടുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. യുവാക്കള്‍ രക്ഷപ്പെട്ട് സെക്കന്റുകള്‍ക്കകം കാര്‍ വെള്ളത്തിനൊപ്പം ഒലിച്ച് പോകുകകയും ചെയ്തു.


വീഡിയോ കാണാം:


 



 


രണ്ടു കാറുകളും ഒരു ഓട്ടോറിക്ഷയുമാണ് റോഡിലുണ്ടായിരുന്നത്. ഇവ ഒലിച്ച് പോകുന്നത് തടയുന്നതിനായി മുന്നിലുള്ള കാറില്‍ കയറിയിരുന്നതായിരുന്നു യുവാക്കള്‍ നാല് പേരും.


എന്നാല്‍ ശക്തമായ വെള്ളപാച്ചിലില്‍ തങ്ങളേയും കൊണ്ട് കാര്‍ ഒലിച്ച് പോകും എന്ന സ്ഥിതി വന്നതോടെ മുന്‍ഭാഗത്തേയും പിന്‍ഭാഗത്തേയും ഡോറിനിടയിലൂടെ ഇവര്‍ അടുത്തുള്ള കാറിലേക്ക് ചാടി കയറി രക്ഷപ്പെടുകയായിരുന്നു. 


നിമിഷങ്ങള്‍ക്കം തന്നെ ആ കാര്‍ ഒലിച്ച് പോകുകകയും ചെയ്തു. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.