ബാര്‍മര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് പെണ്‍കുട്ടികളെയും ഒരു മുസ്ലിം ആണ്‍കുട്ടിയെയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആത്മഹത്യയാണെന്ന പൊലീസ് നിഗമനത്തെ ബന്ധുക്കള്‍ തള്ളി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചു. പന്ത്രണ്ടും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇവര്‍ ബന്ധുക്കളാണ്. ഇരുവര്‍ക്കും അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന ആണ്‍കുട്ടിയാണ് ഇവരോടൊപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 


പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടിയോട് അടുപ്പമുണ്ടായിരുന്നെന്നും അതിന്‍മേലുള്ള പ്രശ്നമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. 


അതേസമയം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് മരിച്ച പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. രാത്രി കുടുംബാംഗങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ പോയപെണ്‍കുട്ടികളെ പിറ്റെദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ രാത്രിയില്‍ അസ്വാഭിവകമായ ശബ്ദങ്ങള്‍ കേട്ടിരുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. 


ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാള്‍ വെളിപ്പെടുത്തി. കൂടാതെ കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മരത്തിന്‍റെ താഴെ നാല് പേരുടെ കാല്‍പ്പാടുകള്‍ കണ്ടതായും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ പൊലീസ് നിഷേധിച്ചു.