TN Assembly Election 2021 : DMK Congress ന് 25 സീറ്റുകൾ നൽകി, ഒപ്പം Kanyakumari ലോക്സഭ മണ്ഡലം
നീണ്ട ചർച്ചക്കൊടുവിലാണ് ഡിഎംകെ 25 സീറ്റ് വിട്ട് നൽകാൻ ധാരണയായത്. ചർച്ചക്കെടുത്ത തീരുമാനം ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് വെച്ച് ഔദ്യോഗികമായി ധാരണപത്രം കൈമാറി MK Stalin നും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ് അലഗിരിയും ചേർന്ന് അറിയിക്കുകയായിരുന്നു.
Chennai : Tamil Nadu നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി 25 സീറ്റ് വിട്ട് നൽകി DMK. ഒപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന Kanyakumari ലോക്സഭ മണ്ഡലവും കോൺഗ്രസിന് തന്നെ നൽകി. നീണ്ട ചർച്ചക്കൊടുവിലാണ് ഡിഎംകെ 25 സീറ്റ് വിട്ട് നൽകാൻ ധാരണയായത്. ചർച്ചക്കെടുത്ത തീരുമാനം ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് വെച്ച് ഔദ്യോഗികമായി ധാരണപത്രം കൈമാറി MK Stalin നും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ് അലഗിരിയും ചേർന്ന് അറിയിക്കുകയായിരുന്നു.
ഡിഎംകെയും കോൺഗ്രസും ചേർന്ന സംസ്ഥാനത്തെ മതേതരത്വം ഉയർത്തിപിടിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ അലഗിരി അറിയിച്ചു. തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ യുപിഎ തൂത്തുവരുമെന്ന് കോൺഗ്രസിന്റെ തമിഴ്നാടിന്റെ ഇൻ ചാർജും മുതിർന്ന നേതാവുമായ ദിനേശ് ഗുണ്ഡു റാവു പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഡിഎംരകെ 180 സീറ്റുകളിൽ സ്ഥാനർഥികളെ നിർത്തുമെന്ന് ധാരണായായിയെന്ന് റാവു അറിയിച്ചു.
അതേസമയം 2016 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റിൽ മത്സരിച്ച് കോൺഗ്രസിന് വെറും എട്ട് സീറ്റുകളിൽ മാത്രമാണ് ജയിക്കാൻ സാധിച്ചത്. ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനം ആർജെഡിക്ക് ഭരണം നഷ്ടമായത് കണക്കാക്കിയായിരുക്കും സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ 25 സീറ്റിൽ അധികം നൽകാൻ തയ്യാറാകാഞ്ഞത്.
തമിഴ്നാട്ടിൽ ആദ്യം മുതൽ കോൺഗ്രസ് 30 സീറ്റാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 25 സീറ്റിൽ കൂടുതൽ നൽകാൻ സ്റ്റാലിൻ തയ്യറായിട്ടില്ലായിരുന്നു. അതിനിടെ കന്യാകുമാരി ലോക്സഭ മണ്ഡലം നൽകി സീറ്റ് ധാരണയിൽ ഒത്തുതീർപ്പാക്കുകയായരുന്നു തമിഴ്നാട്ടിൽ യുപിഎ.
കന്യാകുമാരിയിൽ മുൻ ബിജെപി കേന്ദ്രമന്ത്രി പൊൻ രാധകൃഷ്ണനെയാണ് ലോക്സഭ സ്ഥാനർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പൊൻ രാധാകൃഷ്ണൻ കന്യാകുമാറിയിൽ നിന്ന് തോറ്റിരുന്നു. കോവിഡ് ബാധിച്ച് കോൺഗ്രസിന്റെ എച്ച് വസന്തകുമാറിന്റെ മരണത്തെ തുടർന്നാണ് കന്യാകുമാരിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പത്ത് വർഷത്തിന് ശേഷം വീണ്ടും തമിഴ്നാടിന്റെ ഭരണ പിടിച്ചെടുക്കനാണ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഇത്തവണ യുപിഎ ഇറങ്ങുന്നത്. തമിഴ്നാട്ടിൽ ഡിഎംകെ നേതൃത്വം നൽകുന്ന യുപിഎയിൽ കോൺഗ്രസിനെ കൂടാതെ വിസികെ, എംഡിഎകെ, സിപിഐ മുസ്ലീം ലീഗ്, എംഎംകെ എന്നീ പാർട്ടികളാണ് സഖ്യ കക്ഷികളായുള്ളത്.
ഏപ്രിൽ ആറിന് കേരളത്തിനോടൊപ്പം ഒറ്റഘട്ടമായിട്ടാണ് തമിഴ്നാട്ടിലും തെരഞ്ഞെടുരപ്പ് നടക്കുക. മെയ് 2 ഫലം പുറത്ത് വരുന്നതും. തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ രണ്ട് നാഴിക കല്ലായ എം.കരുണാനിധിയുടെയും ജെ ജയലളിതയുടെ മരണത്തിന് ശേഷം ആദ്യമായിട്ടാണ് തമിഴ്നാട് തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...