Bihar Election Results 2020: വോട്ടെണ്ണൽ മന്ദഗതിയിൽ; ഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ ആർജെഡി സഖ്യം ലീഡ് നേടിയിരുന്നുവെങ്കിലും പിന്നീട് പതുക്കെ മാറിമറിയുകയായിരുന്നു.   

Last Updated : Nov 10, 2020, 03:20 PM IST
  • കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഒരു ഹാളിൽ 7 മേശകളിൽ മാത്രമാണ് വോട്ടെണ്ണൽ നടക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇതുവരെ നാലിലൊന്ന് വോട്ടുകൾ മാത്രമാണ് എണ്ണിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Bihar Election Results 2020: വോട്ടെണ്ണൽ മന്ദഗതിയിൽ; ഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

പട്ന (patna): ബീഹാറിൽ തിരഞ്ഞെടുപ്പ് (Bihar Assembly Election) ഫലം രാത്രി വൈകി മാത്രമേ ഉണ്ടാകുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.  കൊറോണ (Corona) മാനദണ്ഡങ്ങൾ പാലിച്ച് ഒരു ഹാളിൽ 7 മേശകളിൽ മാത്രമാണ് വോട്ടെണ്ണൽ നടക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇതുവരെ  നാലിലൊന്ന് വോട്ടുകൾ മാത്രമാണ് എണ്ണിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.  

നാലുകോടിയിൽ ഒരു കോടി വോട്ടുകൾ മാത്രമാണ് ഇതുവരെ എണ്ണിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) വ്യക്തമാക്കി.  കൊറോണ മഹാമരിക്കിടയിൽ നടന്ന പൊതു തിരഞ്ഞെടുപ്പാണ് ബീഹാറിലേത്.  വോട്ടെണ്ണൽ കുറച്ച് പതുക്കെയാണ് പുരോഗമിക്കുന്നത്.  രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിച്ചിരുന്നുവെങ്കിലും ഇത്തവരെ ഒരു വ്യക്തമായ ചിത്രം ലഭിക്കുന്നില്ല.  ഇപ്പോൾ എൻഡിഎയ്ക്കാണ് ലീഡ്.  

Also read: Bihar Election Results 2020: ബീഹാറിൽ വൻ ട്വിസ്റ്റ്.. മഹാസഖ്യത്തെ പിന്നിലാക്കി NDA മുന്നിൽ  

വോട്ടെണ്ണൽ (Counting) ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ ആർജെഡി സഖ്യം (Mahagathbandhan) ലീഡ് നേടിയിരുന്നുവെങ്കിലും പിന്നീട് പതുക്കെ മാറിമറിയുകയായിരുന്നു.  ജെഡിയുവിനും കോൺഗ്രസിനും വലിയൊരു അടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.  ഇതുവരെയുള്ള കണക്കനുസരിച്ച് എൻഡിഎ സഖ്യം 128 സീറ്റിലും  മഹാസഖ്യം 105 സീറ്റിലും മറ്റുള്ളവർ 10 സീറ്റിലും ലീഡ് ചെയ്യുകയാണ്.  

മഹാസഖ്യത്തിനോ എൻഡിഎക്കോ (NDA) 130 ൽ അധികം സീറ്റുകൾ നേടാൻ കഴിഞ്ഞാൽ മാത്രമേ സുസ്ഥിരമായ ഒരു ഭരണം ബീഹാറിൽ ലഭിക്കുകയുള്ളു.  ഒരു പക്ഷേ തിരഞ്ഞെടുപ്പ് ഫലം വരാൻ രാത്രിയായേക്കും എന്നാണ് റുപ്പോർട്ടുകൾ പറയുന്നത്.   

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News