ന്യൂഡല്‍ഹി: മുസ്ലീം വനിതകളുടെ അവകാശ സംരക്ഷണ ബില്‍ (മുത്തലാഖ് ബില്‍) ഇന്ന് രാജ്യസഭയില്‍. നിരവധി ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് ബില്‍ സഭയില്‍ എത്തുന്നത്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് കുറ്റാരോപിതരായ പുരുഷന്‍മാര്‍ക്ക് ജാമ്യം നല്‍കുന്നതിനുള്ള വകുപ്പ് കൂടി മുത്തലാഖ് ബില്ലില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്.


മുത്തലാഖ് വഴി വിവാഹമോചനം നടത്തിയാല്‍ ഭര്‍ത്താവിന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഭര്‍ത്താക്കന്മാര്‍ക്ക് ജാമ്യം അനുവദിക്കണമെന്നത് പ്രതിപക്ഷത്തിന്‍റെ ആവശ്യമായിരുന്നു. ഈ ബില്ലില്‍ പരാമര്‍ശിക്കുന്നത് അനുസരിച്ച് ജാമ്യം നല്‍കാന്‍ മജിസ്‌ട്രേറ്റിന് അധികാരമുണ്ടാകും. 


ജീവനാംശം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് മജിസ്‌ട്രേറ്റിനെ സമീപിക്കാം, പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണാവകാശവും ഭാര്യയ്ക്ക് ആവശ്യപ്പെടാം തുടങ്ങിയ വ്യവസ്ഥകളെല്ലാം ബെടഗതി വരുത്തിയ ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്.


പലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുന്നത്‌. ഇത് സഭയില്‍ പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനിടയക്കിയിട്ടുണ്ട്. 


പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനെത്തുടര്‍ന്ന് രാജ്യസഭയില്‍ പാസ്സാകാതിരുന്ന ബില്‍ ആണ് ഭേദഗതികളോടെ ഇന്ന് വീണ്ടും അവതരിപ്പിക്കുന്നത്‌.