റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥി; ക്ഷണം നിരസിച്ച് ട്രംപ്
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് അമേരിക്കന്‍ അധികൃതര്‍ അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഡല്‍ഹി: 2019 ലെ റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ ക്ഷണം നിരസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് അമേരിക്കന്‍ അധികൃതര്‍ അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ട്രംപിനെ ഇന്ത്യ ക്ഷണിച്ചതായി ഓഗസ്റ്റില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും സാന്‍ഡേഴ്സ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യ-അമേരിക്ക വിദേശ, പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയായ 2+2 ഡയലോഗിന് ശേഷം മാത്രമേ അന്തിമ തീരുമാനം അറിയിക്കാനാകൂ എന്ന നിലപാടായിരുന്നു അമേരിക്ക സ്വീകരിച്ചിരുന്നത്.
പിന്നീട് അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ചാണ് എസ്400 ഉള്‍പ്പെടെ റഷ്യയുമായുണ്ടായ പ്രതിരോധ കരാറുകളും ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി തുടരാനും ഇന്ത്യ തീരുമാനിച്ചത്. നേരത്തേ കാറ്റ്സ നിയമ പ്രകാരം റഷ്യയില്‍ നിന്ന് ആയുധങ്ങളും പ്രതിരോധ സഹായങ്ങളും സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്ക അറിയിച്ചിരുന്നു.
സഖ്യകക്ഷികളായ എല്ലാ രാജ്യങ്ങളും ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നവംബര്‍ 4നുള്ളില്‍ പൂര്‍ണമായും നിര്‍ത്തണമെന്ന് അമേരിക്ക നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇറക്കുമതി തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.
എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ട്രപിനെ ക്ഷണിച്ച കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ട്രംപിന്റെ യാത്രാ പദ്ധതികള്‍ സംബന്ധിച്ച് വൈറ്റ് ഹൗസുമായി സംസാരിച്ചിരുന്നു എന്നു മാത്രമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
എല്ലാ വര്‍ഷവും റിപ്പബ്ളിക് ദിന ചടങ്ങിലേക്ക് ഏതെങ്കിലും പ്രമുഖരെ ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിക്കാറുണ്ട്. 2015 ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയായിരുന്നു മുഖ്യാതിഥി. ഈ വര്‍ഷം പത്ത് ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാര് ചടങ്ങില്‍ പങ്കെടുത്തു.