തിരുവനന്തപുരം: ശബരിമലയില്‍ താന്‍ നാളെ എത്തില്ലെന്നും തീയതി മാറ്റിയതായും തൃപ്തി ദേശായി. നാളെ എത്തുമെന്നായിരുന്നു തൃപ്തി ആദ്യം പറഞ്ഞിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ താന്‍ ഈ മാസം 20ന് ശേഷമേ ദര്‍ശനത്തിനായി ശബരിമലയില്‍ എത്തുള്ളുവെന്നാണ് ഇപ്പോള്‍ തൃപ്തി അറിയിച്ചിരിക്കുന്നത്. 


ശബരിമലയില്‍ തല്‍ക്കാലം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന്‍ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചത്.


ആരാധനാലയങ്ങളിൽ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഭൂമാതാ ബ്രിഗേഡ്.


തന്‍റെ പക്കല്‍ 2018 ലെ സുപ്രീം കോടതിയുടെ വിധി പകര്‍പ്പുണ്ടെന്നും തനിക്ക് എന്തു സംഭവിച്ചാലും സംസ്ഥാന സര്‍ക്കാരിനാവും പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും തൃപ്തി പറഞ്ഞിരുന്നു.


ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ലാത്തത് കൊണ്ട് ആ വിധി നിലനില്‍ക്കുന്നുണ്ടെന്നും. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണ്. എന്നാല്‍ എന്‍റെ കൈയ്യില്‍ വിധിപ്പകര്‍പ്പുണ്ടെന്നും അതുമായി നാളെ ഞാന്‍ ശബരിമലയിലേക്ക് വരുമെന്നും എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും തൃപ്തി നേരത്തെ പറഞ്ഞിരുന്നു


ശബരിമലയിലേയ്ക്ക് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ തൃപ്തി ഈ വിധി നടപ്പാക്കരുതെന്നും പറഞ്ഞ് അവിടെ തമ്പടിച്ചിരിക്കുന ആളുകള്‍ സ്ത്രീകളെ ആക്രമിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് സംരക്ഷണം ആവശ്യപ്പെടുന്നതെന്നും പറഞ്ഞു.


മാത്രമല്ല ഇപ്പോഴും 2018 ലെ വിധി നിലനില്‍ക്കുന്നുവെന്ന് വ്യക്തമാണെന്നു പറഞ്ഞ തൃപ്തി ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലയെന്നും പറഞ്ഞു.


കഴിഞ്ഞ വര്‍ഷത്തെ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനം നടത്താന്‍ തൃപ്തി ശബരിമലയില്‍ എത്തിയിരുന്നുവെങ്കിലും വന്‍ പ്രതിഷേധത്തെ തുടര്‍ന്ന്‍ ദര്‍ശനം നടത്താനാവാതെ തിരികെപോകേണ്ടി വന്നു.