ഹാജി അലി ദര്‍ഗയിലെ പ്രവേശനം സഫലമായി, ഇനി തന്‍റെ അടുത്ത ലക്ഷ്യം ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം സാധ്യമാക്കുകയാണെന്ന്  ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഹാജി അലി ദര്‍ഗയിലെ കബറിടത്തില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കു നീക്കിയ ബോംബെ ഹൈക്കോടതി വിധിയ്ക്ക് തൊട്ടുപിന്നാലെ ഗര്‍ഗയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തൃപ്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതായി ഹാജി അലി ട്രസ്റ്റ് അറിയിച്ചതിനെ തുടര്‍ന്ന് വിധി നടപ്പാക്കുന്നത് ഒന്നര മാസത്തേക്കു കോടതി മരവിപ്പിച്ചതിനാല്‍ ഞായറാഴ്ച ദര്‍ഗ സന്ദര്‍ശിച്ച തൃപ്തി ദേശായി ഖബറിടത്തിലേക്ക് പ്രവേശിച്ചില്ല. 


ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് വരും ദിവസങ്ങളില്‍ ശബരിമാല ക്ഷേത്ര അധികൃതരുമായി  ചര്‍ച്ച ചെയ്യും.മഹാരാഷ്ട്രയിലെ ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവും നിയമപോരാട്ടവും നയിച്ച വ്യക്തിയാണ് തൃപ്തി ദേശായി.