ഹൈദരാബാദ്: കേരളത്തില്‍ നിന്ന് 21 പേര്‍ ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്നതിനിടെ ഹൈദരാബാദില്‍ രണ്ട് ഐഎസ് ഭീകര്‍ എന്‍ഐഎ സംഘത്തിന്‍റെ പിടിയില്‍. ഭീകരാക്രമണങ്ങൾക്ക് ആവശ്യമായ പണം സമാഹരിക്കുന്ന മുഹമ്മദ് അദാവുള്ള റഹ്മാന്‍, നൈമത്തുള്ള ഹുസൈനി എന്നിവരാണ് എന്‍ഐഎയുടെ പിടിയിലായത്. യുവാക്കളിൽ ഐഎസിന്‍റെ സ്വാധീനം വർധിച്ചു വരുന്ന സാഹചര്യത്തിൽ പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ ഐഎസുമായി ബന്ധം പുലര്‍ത്തിയിരുന്ന അഞ്ച് യുവാക്കളെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ യുവാക്കള്‍ക്ക് എല്ലാ നിയമ സഹായവും നല്‍കുമെന്ന് ഓള്‍ ഇന്ത്യ മജിലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവന്‍ അസാദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. ഭീകരര്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുമെന്ന് പ്രഖ്യാപിച്ച ഒവൈസിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംഎല്‍എ റ്റി. രാജാ സിംഗ് ആവശ്യപ്പെട്ടു.


രാജ്യത്തെമ്പാടും വന്‍ കലാപം സൃഷ്ടിയ്ക്കാനാണ് ഐഎസ് സംഘം പദ്ധതിയിട്ടിരുന്നത്. പിടിയിലായിവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രണ്ട് പേരെ കൂടി പിടികൂടിയത്.