മുംബൈ: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസം തോന്നുന്നില്ലെന്ന ആഭിപ്രായവുമായി ശിവസേന. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം മാധ്യമങ്ങള്‍ ബിജെപിക്ക് അനുകൂലമായി കാണിക്കുന്നതിനോടാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം വളരെ ശക്തമായിരുന്നതിനാല്‍ എക്‌സിറ്റ് പോള്‍ ഫലവും യഥാര്‍ഥ ഫലവും ഒരുപോലെയാകുമെന്നു കരുതാനാകുന്നില്ല എന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. മാതോശ്രീയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ, തിങ്കളാഴ്ച പുറത്തിയവരാനിരിക്കുന്ന അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഗുജറാത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങളും എക്സിറ്റ് പോൾ പ്രവചനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എന്‍ഡിഎ സര്‍ക്കാരില്‍നിന്ന് രാജ്യം ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്കായും തൊഴില്‍ രഹിതര്‍ക്കായും ഒരു പദ്ധതിയും അവര്‍ തയാറാക്കിയില്ല. അധികാരത്തിലെത്തിയ ശേഷം ശിവസേന തങ്ങളുടെ ഉറപ്പുകളില്‍നിന്ന് പിന്മാറിയിട്ടില്ല. ജനങ്ങള്‍ക്ക് ഉപകാര പ്രദമാകുന്ന പദ്ധതികള്‍ നടപ്പാക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. എന്താണ് ചെയ്യേണ്ടതെന്ന് ആരും പഠിപ്പിക്കേണ്ടെന്നും ഉദ്ധവ് പറഞ്ഞു.


ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി രാഹുല്‍ഗാന്ധി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും, കോണ്‍ഗ്രസിന്‍റെ അധ്യക്ഷപദം ഏറ്റെടുക്കുന്ന രാഹുലിന് ആശംസകള്‍ അറിയിക്കുന്നതായും ഉദ്ധവ് പറഞ്ഞു.